Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്​ പ്രസിഡന്‍റുമായി സംസാരിച്ച്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​

text_fields
bookmark_border
മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചയായി
യു.എസ്​ പ്രസിഡന്‍റുമായി സംസാരിച്ച്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​
cancel

അബൂദബി: യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക-അന്തർദേശീയ സമാധാനത്തിനും സുരക്ഷക്കും അവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട്​ ചെയ്തു. സമുദ്ര സുരക്ഷയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും മേഖലയിലെ സംഭവവികാസങ്ങൾ ചെലുത്തുന്ന സ്വാധീനവും ചർച്ചയായി.

യു.എ.ഇയിലെയും മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. ആക്രമണങ്ങൾ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച ശൈഖ്​ മുഹമ്മദ്​ ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമനുമായും ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഭവവികാസങ്ങൾക്കൊപ്പം യു.എ.ഇയും ജോർഡനും തമ്മിലെ സാഹോദര്യ ബന്ധവും ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Mohamed bin Zayed speaks with the U.S. President
Next Story