Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി കൂടിക്കാഴ്​ച നടത്തി
cancel

ദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്.​ ജയ്​ശങ്കർ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനുമായി കൂടിക്കാഴ്​ച നടത്തി.

ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംസാരിച്ചു. പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിവിധ സാമകാലിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്​തു. വിവിധ കാര്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും യോജിച്ച നീക്കത്തിന്​ ധാരണയിലെത്തുകയും ചെയ്​തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം കൂടിക്കാഴ്​ചയിൽ മന്ത്രി ശൈഖ്​ മുഹമ്മദിന്​ കൈമാറി. യു.എ.ഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും പ്രധാനമന്ത്രി ആശംസിച്ചു. ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ പരോഗതി ഉണ്ടാക​ട്ടെയെന്നും സന്ദേശത്തിൽ ആശംസിച്ചതായി വാർത്ത ഏജൻസി റി​​പ്പോർട്ട്​ ചെയ്​തു. ശൈഖ്​ മുഹമ്മദ്​ ഇന്ത്യൻ ജനതക്ക്​ കൂടുതൽ വികസനവും പുരോഗതിയും നേർന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദി​െൻറ മാർഗനിർദേശം വിലമതിക്കുന്നതായി കൂടിക്കാഴ്​ചക്ക്​ ശേഷം ഡോ. ജയ്​ശങ്കർ ട്വിറ്ററിൽ കുറിച്ചു.

ചർച്ചയിൽ അബുദാബി എയർപോർട്ട്സ് ഡയറക്​ടർ ബോർഡ് ചെയർമാൻ ശൈഖ്​ മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്​നൂൻ ആൽ നഹ്​യാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, മറ്റു അബൂദബി ​എക്​സിക്യൂടീവ്​ കൗൺസിൽ അംഗങ്ങൾ എന്നിവർ പ​ങ്കെടുത്തു. കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയ ഡോ. ജയ്​ശങ്കർ ശനിയാഴ്​ച ദുബൈയിൽ എക്​സ്​പോ നഗരിയിലെ ഇന്ത്യയുടെയും യു.എ.ഇയുടെയും പവലിയനുകൾ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subrahmanyam JaishankarSheikh Mohamed bin Zayed
News Summary - Sheikh Mohamed bin Zayed meets India's Minister of External Affairs Subrahmanyam Jaishankar
Next Story