Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തദാന ദിനത്തിൽ ആദ്യ...

രക്തദാന ദിനത്തിൽ ആദ്യ ദാതാവായി ശൈഖ്​ മൻസൂർ

text_fields
bookmark_border
രക്തദാന ദിനത്തിൽ ആദ്യ ദാതാവായി ശൈഖ്​ മൻസൂർ
cancel
camera_alt

ദുബൈ ദുരന്തനിവാരണ ഉന്നതസമിതി ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം രക്​തം ദാനം ചെയ്യുന്നു 

ദുബൈ: ഈ വർഷത്തെ രക്​തദാന കാമ്പയിനിൽ ആദ്യ ദാതാവായി ദുബൈ ദുരന്തനിവാരണ ഉന്നതസമിതി ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. 'എ​െൻറ രക്​തം എ​െൻറ രാജ്യത്തിന്​' എന്ന കാമ്പയിനി​െൻറ പത്താമത്​ എഡിഷനാണ്​ ലോക രക്​തദാനദിനമായ തിങ്കളാഴ്​ച ആരംഭിച്ചത്​.

2012ൽ ആരംഭിച്ച കാമ്പയിനിൽ ആദ്യം രക്​തം നൽകിയത്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമായിരുന്നു. രക്തദാന ആഹ്വാനം സ്വീകരിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും ശൈഖ്​ മൻസൂർ സമൂഹത്തോട്​ ആവശ്യപ്പെട്ടു.

വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിൽ രക്തദാനം വിലമതിക്കാനാവാത്ത പങ്കുവഹിക്കുന്നുവെന്നും എണ്ണമറ്റ രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ അവസരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 36,000 യൂനിറ്റ് രക്തം വാർഷിക കാമ്പയിനിലൂടെ ലഭിച്ചിട്ടു​ണ്ടെന്ന് ദുബൈ ആരോഗ്യവകുപ്പ്​ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation DaySheikh Mansoor
News Summary - Sheikh Mansoor was the first donor on Blood Donation Day
Next Story