ശൈഖ് മൻസൂർ ബാഴ്സലോണ എഫ്.സി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് മൻസൂർ ബിൻ മുഹമ്മദും ബാഴ്സലോണ എഫ്.സി പ്രസിഡന്റും കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ (ഡി.എസ്.സി) ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബാഴ്സലോണ ഫുട്ബാൾ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി കൂടിക്കാഴ്ച നടത്തി.
ദുബൈയുടെ കായികമേഖലക്ക് ഫുട്ബാൾ ക്ലബുകളുമായും അന്താരാഷ്ട്ര സ്പോർട്സ് ഫെഡറേഷനുകളുമായും സഹകരണബന്ധം ശക്തിപ്പെടുത്താനുള്ള താൽപര്യം ശൈഖ് മൻസൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. ബാഴ്സലോണ എഫ്.സിയുടെ പുതിയ സ്റ്റേഡിയം നിർമാണം സംബന്ധിച്ചും മറ്റും ജോവാൻ ലാപോർട്ട വിശദീകരിച്ചു. ദുബൈ സ്പോർട്സ് കൗൺസിലിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

