ശൈഖ് മന്‍സൂര്‍ കാര്‍ഷിക പുരസ്കാരം; നാലാം എഡിഷൻ പ്രഖ്യാപിച്ചു
text_fieldsഅബൂദബി: ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് കാര്‍ഷിക അഗ്രികൾചറൽ എക്സലൻസ് അവാർഡിന്റെ നാലാം എഡിഷൻ പ്രഖ്യാപിച്ച് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്സ). ആകെ ഒരു കോടി ദിർഹമിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്യുക.
കാര്‍ഷിക മേഖലയിലെ സുസ്ഥിരതയെയും ഭക്ഷ്യസുരക്ഷയെയും പിന്തുണക്കുന്നതിലും പ്രാദേശിക ഉല്പാദനം മെച്ചപ്പെടുത്തുന്നതിലും പങ്കുവഹിക്കുന്ന കര്‍ഷകരെയും ക്ഷീരകർഷകരെയും ആദരിക്കുന്നതിനാണ് പുരസ്കാരം.
നാല് പ്രധാന വിഭാഗങ്ങളിലും 13 ഉപവിഭാഗങ്ങളിലുമായാണ് ഒരു കോടി ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ നല്‍കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

