ബ്രിക്സ് ഉച്ചകോടിയിൽ ശൈഖ് ഖാലിദ് പങ്കെടുക്കും
text_fieldsഞായറാഴ്ച ബ്രസീലിലാണ് ഉച്ചകോടി തുടങ്ങുന്നത്ദുബൈ: ബ്രസീലിൽ നടക്കുന്ന ‘ബ്രിക്സ്’ രാജ്യങ്ങളുടെ ഉച്ചകോടിയിൽ യു.എ.ഇ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ പങ്കെടുക്കും.ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുന്നത്. ആഗോളതലത്തിൽ വികസിച്ചുവരുന്ന സമ്പദ്വ്യവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന വേദിയിൽ പങ്കെടുത്തുകൊണ്ട്, ബഹുമുഖ സഹകരണത്തിനും സൃഷ്ടിപരമായ സംഭാഷണത്തിനുമുള്ള പ്രതിബദ്ധതയാണ് യു.എ.ഇ വ്യക്തമാക്കുന്നതെന്ന് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശികമായും അന്തർദേശീയമായും സമാധാനം, സുരക്ഷ, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാംസ്കാരിക വൈവിധ്യം പ്രയോജനപ്പെടുത്തുക എന്നത് യു.എ.ഇ പങ്കാളിത്തത്തിന്റെ പ്രധാന വശമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ സ്ഥാപക അംഗങ്ങളായ ബ്രിക്സ് ആഗോളതലത്തിൽതന്നെ ശ്രദ്ധേയമായ കൂട്ടായ്മയാണ്. അംഗ രാജ്യങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക ഏകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാണ് കൂട്ടായ്മ. 2023 ആഗസ്റ്റിലാണ് സൗദി അറേബ്യ, ഈജിപ്ത്, ഇറാൻ, ഇത്യോപ്യ എന്നിവക്കൊപ്പം കൂട്ടായ്മയുടെ ഭാഗമാകാൻ യു.എ.ഇക്ക് ക്ഷണം ലഭിച്ചത്. 2024 ജനുവരിയിൽ ഔദ്യോഗികമായി ചേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

