Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ എ.ഐ ഉച്ചകോടിയിൽ ശൈഖ്​ ഖാലിദ്​ പങ്കെടുക്കും

text_fields
bookmark_border
തിങ്കളാഴ്ച ന്യൂഡൽഹിയിൽ​ സമ്മിറ്റ്​ ആരംഭിക്കും
ഇന്ത്യയിലെ എ.ഐ ഉച്ചകോടിയിൽ ശൈഖ്​ ഖാലിദ്​ പങ്കെടുക്കും
cancel
camera_alt

ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ

അബൂദബി: ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എ.ഐ ഇംപാക്ട്​ ഉച്ചകോടി’യിൽ യു.എ.ഇ പ്രതിനിധിസംഘത്തെ അബൂദബി കിരീടാവകാശി ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ നയിക്കും. യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്റെ പ്രതിനിധിയായാണ്​ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന സമ്മേളനത്തിൽ പ​ങ്കെടുക്കുന്നത്​.

നവീന സാങ്കേതിക വിദ്യകളിൽ അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തുകയും, സുസ്ഥിര വികസനത്തിന് നിർമ്മിത ബുദ്ധിയുടെ(എ.ഐ) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്​ സഹകരണം രൂപപ്പെടുത്താനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്​.

100ലധികം രാജ്യങ്ങളിൽ നിന്ന് രാഷ്ട്രതലവന്മാർ, ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, വിദഗ്ധ പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്​. നിർമ്മിത ബുദ്ധിയുടെ ഭാവി മുൻഗണനകൾ, സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന്​ പൊതുമേഖല-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

കൂടാതെ, ആഗോള സാങ്കേതിക മാറ്റങ്ങളെ വിലയിരുത്തുന്നതും അത്യാധുനിക എ.ഐ ഉപയോഗങ്ങൾ പരിചയപ്പെടുത്തന്നതുമായ വിവിധ പാനൽ ചർച്ചകളും വിദഗ്ധ സെഷനുകളും സമ്മിറ്റില നടക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള 300ലധികം പ്രമുഖ എ.ഐ കമ്പനികൾ പങ്കാളികളാകുന്ന സാങ്കേതിക പ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്​. എ.ഐ രംഗത്ത്​ വളരെ വേഗത്തിൽ മുന്നേറുന്ന യു.എ.ഇയുടെ പങ്കാളിത്തം ഉച്ചകോടിയെ കൂടുതൽ ശ്രദ്ധേയമാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Khalid to attend AI Summit in India
Next Story