Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.ഐ ഇംപാക്ട്​...

എ.ഐ ഇംപാക്ട്​ ഉച്ചകോടിയിൽ പ​ങ്കെടുത്ത്​ ശൈഖ്​ ഖാലിദ്​

text_fields
bookmark_border
എ.ഐ ഇംപാക്ട്​ ഉച്ചകോടിയിൽ പ​ങ്കെടുത്ത്​ ശൈഖ്​ ഖാലിദ്​
cancel
camera_alt

ന്യൂഡൽഹിയിൽ നടക്കുന്ന എ.ഐ ഇംപാക്ട്​ ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ

ദുബൈ: ഇന്ത്യ ആതിഥ്യമരുളിയ ‘എ.ഐ ഇംപാക്ട്​ ഉച്ചകോടി’യിൽ വിവിധ ലോകനേതാക്കളോടൊപ്പം പ​ങ്കെടുത്ത്​ അബൂദബി കിരീടാവകാശി ​ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ. നിർമിതബുദ്ധി മേഖലയിലെ ആഗോള സഹകരണം സംബന്ധിച്ച്​ നടന്ന ചർച്ചകളിൽ പങ്കാളിയായ യു.എ.ഇ പ്രതിനിധികൾ എ.ഐ രംഗം ശക്​തിപ്പെടുത്തുന്നതിന്​ പിന്തുണ അറിയിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഫ്രഞ്ച്​ പ്രസിഡന്റ് ഇമ്മാനുവൽ മാ​ക്രോണുമായും ശൈഖ്​ ഖാലിദ്​ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

100ലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരും നയരൂപകരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ഉച്ചകോടി ആഗോള തലത്തിൽ എ.ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിനെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്​. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ നടന്ന നേതാക്കളുടെ പ്ലീനറി സെഷനിൽ​ ശൈഖ്​ ഖാലിദ് പങ്കെടുത്തു​. എ.ഐ ഉപയോഗിച്ച് സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും ഗ്ലോബൽ നോർത്ത്-സൗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും നേതാക്കൾ സെഷനിൽ ആഹ്വാനം ചെയ്തു.

എ.ഐ മേഖലയിൽ ആഗോള സഹകരണവും ഉത്തരവാദിത്തപൂർണമായ ഭരണരീതികളും ശക്തിപ്പെടുത്താനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഉച്ചകോടിയിലെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് അധികൃതർ വ്യക്​തമാക്കി. ഫ്രഞ്ച്​ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം വിപുലീകരിക്കാനും കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ശൈഖ്​ ഖാലിദ്​ ചർച്ച ചെയ്തു. മുൻനിര സാങ്കേതിക മേഖലകളിൽ സഹകരണം വർധിപ്പിക്കൽ, വിജ്ഞാന കൈമാറ്റം, ശേഷിവികസനം, ദേശീയ പ്രതിഭകളുടെ വളർച്ച എന്നിവയിൽ ഊന്നൽ നൽകിയാണ്​ ചർച്ച നടന്നത്​.

എ.ഐ മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും വർധിപ്പിക്കാനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്​. കഴിഞ്ഞ വർഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തിനിടെ, അബൂദബിയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള യു.എ.ഇ–യു.എസ് എ.ഐ കാമ്പസ് സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. 26 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതി ജി42 എന്ന യു.എ.ഇ കമ്പനിയാണ് നിർമിക്കുന്നത്. ഇതടക്കം വലിയ എ.ഐ പദ്ധതികൾ നടപ്പിലാക്കുന്ന യു.എ.ഇയുടെ എ.ഐ ഇംപാക്ട്​ ഉച്ചകോടിയിലെ പങ്കാളിത്തം ഏറെ സുപ്രധാനമാണ്​. ഉച്ചകോടി വെള്ളിയാഴ്ചയാണ്​ സമാപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiSheikh Khalid bin MohammedGlobal AI SummitEmmanuel Macron
News Summary - Sheikh Khalid participates in AI Impact Summit
Next Story