രക്തസാക്ഷിത്വം മാതൃരാജ്യത്തോടുള്ള ഏറ്റവും ഉയർന്ന ഭക്തി ^ശൈഖ് ഖലീഫ
text_fieldsഅബൂദബി: മാതൃരാജ്യത്തോടുള്ള ഏറ്റവും ഉയർന്ന ഭക്തിയും അർപ്പണബോധവുമാണ് രക്തസാക്ഷ ിത്വമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. ത്യാഗത്തിലൂടെയും ആത്മ ാർഥമായ അവകാശ സംരക്ഷണങ്ങളിലൂടെയും മാത്രമേ മഹത്തായ രാഷ്ട്രനിർമാണം നടപ്പാക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന ദിനത്തിൽ ദാനത്തിെൻറയും ത്യാഗത്തിെൻറയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. രാജ്യത്തിനുവേണ്ടി ജീവാർപ്പണം ചെയ്ത നീതിമാന്മാരായ രക്തസാക്ഷികളോട് ഞങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. രാജ്യത്തിെൻറ ഐക്യത്തിനും അഖണ്ഡതക്കും അടിച്ചമർത്തപ്പെട്ടവരെ പിന്തുണക്കുന്നതിനും വേണ്ടിയാണ് അവർ രക്തസാക്ഷിത്വം വരിച്ചത്. പവിത്രമായ കടമ നിറവേറ്റുകയാണ് അവർ ചെയ്തത്.
മാതൃരാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ ജീവചരിത്രം ഓരോ പൗരെൻറയും മനസ്സിൽ അനശ്വരമായി തുടരും. ഞങ്ങൾ സ്വീകരിക്കുന്ന ബഹുമാനത്തിെൻറയും അഭിമാനത്തിെൻറയും മെഡലുകൾ അവരുടെ ത്യാഗത്തിെൻറ ഫലമാണ്.
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ജാഗ്രത പുലർത്തിയ ധീരരായ രാജ്യത്തിെൻറ പുത്രന്മാർ, സൈനികർ, ഉദ്യോഗസ്ഥർ, സായുധ സേനയിലെ കമാൻഡർമാർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
