എഫ്.എൻ.സി രൂപവത്കരണത്തിന് ശൈഖ് ഖലീഫയുടെ ഉത്തരവ്
text_fieldsദുബൈ: യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) രൂപവത്കരിക്കുന്നതിന് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉ ത്തരവ് പുറപ്പെടുവിച്ചു. 40 അംഗ കൗൺസിലിൽ 20 അംഗങ്ങൾ വനിതകളാണ്. രാജ്യത്തിെൻറ ജനാധിപത്യ പ്രക്രിയയിൽ സ്ത്രീ^പു രുഷ സമത്വം ഉറപ്പുവരുത്തുന്നതിനായാണ് തുല്യ അനുപാതത്തിൽ വനിതകളെ ഉൾക്കൊള്ളിക്കണമെന്ന് പ്രസിഡൻറ് ആവശ്യപ്പെട്ടത്. ഇൗ മാസം 14ന് കൗൺസിൽ വിളിച്ചു ചേർക്കുവാനാണ് പ്രസിഡൻറിെൻറ നിർദേശം.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാറിന് മാർഗനിർദേശം നൽകുന്ന ദൗത്യമാണ് ഫെഡറൽ നാഷനൽ കൗൺസിലിനുള്ളത്. ഫെഡറൽ നിയമങ്ങൾ പാസാക്കുന്നതും തള്ളുന്നതും ഭേദഗതി വരുത്തുന്നതുമെല്ലാം കൗൺസിൽ ചർച്ച ചെയ്താണ്. അന്താരാഷ്ട്ര ഉടമ്പടികളും ഇവിടെ വിലയിരുത്തും. 1971ൽ നിലവിൽ വന്ന കൗൺസിലിലേക്ക് 2006 മുതലാണ് വോെട്ടടുപ്പ് ആരംഭിച്ചത്.
നാലു വർഷമാണ് അംഗങ്ങളുടെ കാലാവധി. ഏറെ ആവേശകരമായ രീതിയിലെ പ്രചാരണവും തെരഞ്ഞെടുപ്പുമാണ് ഇക്കുറി എഫ്.എൻ.സിയിലേക്ക് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
