ദുബൈ സർക്കാർ ജീവനക്കാരെ പ്രശംസിച്ച് ശൈഖ് ഹംദാന്റെ കത്ത്
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
ദുബൈ: പുതുവത്സരദിനത്തിൽ ദുബൈയിലെ സർക്കാർ ജീവനക്കാരെ പ്രശംസിച്ച് കത്തയച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ സർക്കാറിന് കീഴിലെ എല്ലാവരെയും അഭിസംബോധന ചെയ്തുള്ള കത്തിൽ പൗരന്മാർക്കും താമസക്കാർക്കും ചെയ്യുന്ന സേവനങ്ങളിലും സമർപ്പണത്തിലും അതിയായ അഭിമാനമുണ്ടെന്ന് പറയുന്നു. ദുബൈയുടെ അഭിവൃദ്ധി എമിറേറ്റിലെ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ കൈകളിലാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പഠിപ്പിച്ച ഒന്നാമതെത്തുക എന്ന പാഠമനുസരിച്ച് എല്ലാവരും പ്രവർത്തിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന സന്ദർഭത്തിൽ വെല്ലുവിളികളെ ഒരുമയോടെ അഭിമുഖീകരിച്ച് ദുബൈയെ ഉന്നതങ്ങളിലെത്തിക്കാൻ പരിശ്രമിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ജീവനക്കാർക്കും കുടുംബത്തിനും പുതുവത്സരാശംസ നേർന്നാണ് കത്ത് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

