ശൈഖ് ഹംദാന് 43ാം പിറന്നാൾ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് 43ാം പിറന്നാൾ. 43 വർഷം മുമ്പ് നവംബർ 14നായിരുന്നു ദുബൈ കിരീടാവകാശിയുടെ ജനനം.പാം ജുമൈറയിൽനിന്ന് സ്കൈ ഡൈവ് ചെയ്തും ബുർജ് ഖലീഫയിലേക്ക് നടന്നുകയറി റെക്കോഡ് സൃഷ്ടിച്ചും പ്രായം വെറും നമ്പറുകൾ മാത്രമാണെന്ന് ഓരോ ദിനവും തെളിയിക്കുകയാണ് യു.എ.ഇ നിവാസികൾ സ്നേഹത്തോടെ ഫസ എന്ന് വിളിക്കുന്ന ശൈഖ് ഹംദാൻ. 40 വയസ്സുള്ള ആളുകൾ സ്വാഭാവികമായും വേഗം കുറക്കുകയും ശാന്തമായ താളത്തിലേക്ക് മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരാണ് അധികം പേരും.
എന്നാൽ, അത്തരം പഴഞ്ചൻ ചിന്തകളെ ശാരീരികമായ ചടുലത നിലനിർത്തിക്കൊണ്ട് ഹംദാൻ തിരുത്തുകയാണ്. വലിയ ഉത്തരവാദിത്തങ്ങളും മധ്യവയസ്സിലെ സമ്മർദങ്ങളും ഉണ്ടായിരിന്നിട്ടും അദ്ദേഹം ഇപ്പോഴും ആരോഗ്യവാനായി തുടരുന്നു. ദീർഘവീക്ഷണം, സജീവമായ പങ്കാളിത്തം, ഊർജസ്വലത എന്നിവയാണ് അദ്ദേഹത്തെ നയിക്കുന്ന ഘടകങ്ങൾ. ഇൻസ്റ്റഗ്രാമിൽ 17 ദശലക്ഷം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നതും വീക്ഷിക്കുന്നതും. സ്പോർട്സിൽ തൽപരനായ ഹംദാൻ സജീവമായ ജീവിത ശൈലി പിന്തുടരുകയും വേൾഡ് സ്പോർട്സ് സമ്മിറ്റുകൾക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ദുബൈ ജനതയെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദുബൈ മാരത്തൺ, ദുബൈ മാളത്തൺ, ദുബൈ ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയ കായിക ഇനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനതയെ ആകർഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

