അധികാരമേറ്റതിന്റെ വാർഷികത്തിൽ പിതാവിന് ആശംസകളുമായി ശൈഖ് ഹംദാൻ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ
റാശിദ് ആൽ മക്തൂം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധികാരമേറ്റതിന്റെ 18ാം വാർഷിക ദിനമായ വെള്ളിയാഴ്ച ആശംസകളുമായി മകനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പിതാവിന് ആശംസകളറിയിച്ചത്.
ശൈഖ് മുഹമ്മദ് വാഗ്ദാനം ചെയ്യുകയും അത് പാലിക്കുകയും ചെയ്തതായി ശൈഖ് ഹംദാൻ വിഡിയോക്കൊപ്പം കുറിച്ചു. അദ്ദേഹം നേതൃത്വം നൽകുകയും മറ്റുള്ളവർക്ക് പ്രചോദനമേകുകയും ചെയ്തു. അസാധ്യമായത് അദ്ദേഹം കരസ്ഥമാക്കുകയും അഭിലാഷങ്ങളുടെ അതിരുകൾ ഉയർത്തുകയും ചെയ്തു. ദുബൈക്കും യു.എ.ഇക്കും അതിന്റെ ജനതക്കും വേണ്ടി ദൈവം താങ്കളെ സംരക്ഷിക്കട്ടെ -അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് മുഹമ്മദ് പ്രതിജ്ഞ ചെയ്യുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വിവിധ കാലങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ കാണിക്കുന്ന രീതിയിലുള്ള വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

