ശൈഖ് ഹംദാൻ ചേർത്തുപിടിച്ചു; ഏഴു വയസ്സുകാരന് സ്വപ്നസാക്ഷാത്കാരം
text_fieldsദുബൈ: മുഹമ്മദ് അബ്ദുല്ല ഹുസൈന് ഇതുവരെ അമ്പരപ്പ് മാറിയിട്ടില്ല. കൺമുന്നിൽ കണ്ട തും ചേർത്തുപിടിച്ചതും ശൈഖ് ഹംദാൻതന്നെയാണോ എന്ന് വിശ്വസിക്കാനാവാതെ അന്തംവിട്ട് നിൽക്കുകയാണവൻ.
അർബുദ ബാധയുടെ വേദനകൾക്കിടയിൽ ദുബൈ കിരീടാവകാശിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ ഏഴു വയസ്സുകാരൻ പങ്കുവെച്ച ചിത്രമാണ് കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. സംഭവം വൈറലായതോടെ ഹൈദരാബാദി ബാലനെ കാണാൻ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം എത്തുകയായിരുന്നു.
അബ്ദുല്ല ഹുസൈനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും ഹംദാൻതന്നെയാണ് പോസ്റ്റ് ചെയ്തത്. ‘െഎ ലവ് യു ഫസാ. എനിക്ക് ശൈഖ് ഹംദാനെ കാണണം. വളരെ സാഹസികനാണ് അദ്ദേഹം. താങ്കളുടെ വളർത്തുമൃഗങ്ങളെയും കാണണം’ എന്നെഴുതിയ ബാനറുമായി നിൽക്കുന്ന ചിത്രമാണ് ഹുസൈൻ പോസ്റ്റ് ചെയ്തത്. ‘ഞാനിന്നൊരു ധീരനായ ബാലനെ കണ്ടു’ എന്ന് സൂചിപ്പിച്ചാണ് ഹംദാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഹുസൈൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലായിരുന്നു കൂടിക്കാഴ്ച. ഹുസൈെൻറ കുടുംബാംഗങ്ങളുമൊത്ത് നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
