Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടലിൽ അപകടത്തിൽപെട്ട...

കടലിൽ അപകടത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തി ശൈഖ്​​ ഹംദാൻ; വീഡിയോ വൈറൽ

text_fields
bookmark_border
കടലിൽ അപകടത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തി ശൈഖ്​​ ഹംദാൻ; വീഡിയോ വൈറൽ
cancel

ദുബൈ: 'ഫസ' എന്നാണ്​ ശൈഖ്​ ഹംദാ​െൻറ വിളിപ്പേര്​. സഹായിക്കാൻ ഒാടിയെത്തുന്നവൻ എന്നർഥം. ഇൗ പേരിട്ടത്​ വെറുതെയല്ലെന്ന്​ ഒരിക്കൽ കൂടി തെളിയിക്കുകയാണ്​ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. കടലിൽ അപകടത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തുന്ന ശൈഖ്​ ഹംദാ​െൻറ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​.-

വാട്ടർ ​െജറ്റിൽ അഭ്യാസം നടത്തുന്നതിനിടെയാണ്​ സ്​കൈ ഡൈവറും സാഹസീകനുമായ നാസർ അൽ നെയാദി അപകടത്തിൽപെട്ടത്​. വാട്ടർജെറ്റ്​പാക്കിങ്​ നടത്താൻ ശ്രമിക്കുന്നതിനിടെ വാട്ടർ ജെറ്റി​െൻറ നിയന്ത്രണം നഷ്​ടപ്പെട്ട്​​ അപകടമുണ്ടാകുകയായിരുന്നു. ഇൗ സമയം സമീപത്തുണ്ടായിരുന്ന ശൈഖ്​ ഹംദാനും സുഹൃത്തുക്കളും ഒാടിയെത്തി രക്ഷാപ്രവർത്തനം നടത്തി. വെള്ളത്തിൽ ശക്​തിയായി കുതിച്ചുനീങ്ങിയ വാട്ടർജെറ്റിനെ ഇവർ ചേർന്ന്​ പിടിച്ചുനിർത്തുകയായിരുന്നു.

അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട നെയാദിയെ ശൈഖ്​ ഹംദാൻ കെട്ടിപിടിച്ച്​ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ മണിക്കൂറുകൾക്കം ലക്ഷങ്ങളാണ്​ കണ്ടതും ലൈക്ക്​ അടിച്ചതും. ശൈഖ്​ ഹംദാ​െൻറ സാഹസീകത ലോകം പലതവണ കണ്ടതാണ്​. ബുർജ്​ ഖലീഫയുടെ ഏറ്റവും മുകളിൽ കയറിയും സ്​കൈ ഡൈവിങ്​ നടത്തിയും ഹംദാൻ ലോകത്തെ വിസ്​മയിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai SheikhSheikh Hamdanrescue Video
News Summary - Sheikh Hamdan rushes to rescue his friend who was in danger at sea
Next Story