Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പൊലീസിലെ ആദ്യ...

ദുബൈ പൊലീസിലെ ആദ്യ വനിത കാഡറ്റുകൾക്ക്​ ശൈഖ്​ ഹംദാ​െൻറ ആദരം

text_fields
bookmark_border
ദുബൈ പൊലീസിലെ ആദ്യ വനിത കാഡറ്റുകൾക്ക്​ ശൈഖ്​ ഹംദാ​െൻറ ആദരം
cancel
camera_alt

കാഡറ്റുകളെ ആദരിക്കാനുള്ള ചടങ്ങിലേക്ക്​ ശൈഖ്​ ഹംദാൻ എത്തുന്നു

ദുബൈ: ദുബൈ പൊലീസ്​ അക്കാദമിയിൽനിന്ന്​ ആദ്യമായി ബിരുദം പൂർത്തിയാക്കിയ വനിത കാഡറ്റുകൾക്ക്​ ഇമറാത്തി വനിത ദിനത്തിൽ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ആദരം. 2016 മുതൽ 2020 വരെ അക്കാദമിയിൽ പരിശീലനം നടത്തിയ 29 ഇമാറാത്തി വനിത കാഡറ്റുകളുമായാണ്​ ശൈഖ്​ ഹംദാൻ കൂടിക്കാഴ്​ച നടത്തിയത്​. രാജ്യത്തി​ന്​ സംരക്ഷണമൊരുക്കാൻ ഒരുങ്ങുന്ന വനിത കാഡറ്റുകളുടെ ബിരുദദാന ചടങ്ങിന്​ സാക്ഷിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ ശൈഖ്​ ഹംദാൻ പറഞ്ഞു.

അറബ്​ ലോകത്ത്​ ആദ്യമായാണ്​ വനിത പൊലീസ്​ കാഡറ്റുകൾക്ക്​ ഇങ്ങനൊരു കോഴ്​സ്​ ​ലഭിക്കുന്നത്​. വനിതകളെ ശാക്തീകരിക്കാനും അവർക്ക്​ തുല്യത നൽകാനുമുള്ള യു.എ.ഇയുടെ നയത്തി​െൻറ ഭാഗമാണിത്​. പ്രദേശികമായി മാത്രമല്ല, ആഗോളതലത്തിൽ ഇമറാത്തി വനിതകളെ ശാക്തീകരിക്കുന്നതിന്​ യു.എ.ഇ നേതൃത്വം എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും ശൈഖ്​ ഹംദാൻ പറഞ്ഞു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ പിന്തുണക്ക് ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​​​​ ലെഫ്​റ്റനൻറ്​ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി നന്ദി പറഞ്ഞു. മുഹമ്മദ്​ അഹ്​മദ്​ ബിൻ ഫഹ്​ദ്​, ബ്രിഗേഡിയർ ഡോ. ഗൈത്​ ഗനിം അൽ സുവൈദി തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanDubai PoliceUAE Newsgulf newsfemale cadets
Next Story