Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഞ്ഞു​പു​ത​ച്ച...

മ​ഞ്ഞു​പു​ത​ച്ച ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ശൈ​ഖ്​ ഹം​ദാ​ൻ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

text_fields
bookmark_border
മ​ഞ്ഞു​പു​ത​ച്ച ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ശൈ​ഖ്​ ഹം​ദാ​ൻ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
cancel
camera_alt

ശൈ​ഖ്​ ഹം​ദാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്ന്

ദു​ബൈ: കാ​ന​ഡ​യു​ടെ പ​ശ്ചി​മ ഭാ​ഗ​മാ​യ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ മ​ഞ്ഞു​പു​ത​ച്ച മ​ല​നി​ര​ക​ളി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

മൂ​ന്ന്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല​യി​ൽ സൈ​ക്ലി​ങ്ങും സ്​​കൈ​യി​ങ്ങും ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ സ്വ​ന്തം ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ശൈ​ഖ്​ ഹം​ദാ​ൻ ത​ന്നെ​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. സാ​ഹ​സി​ക സ​ഞ്ചാ​ര​ത്തി​നും പ്ര​ക​ട​ന​ങ്ങ​ൾ​ക്കും എ​ന്നും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കൊ​ളം​ബി​യ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. പ്ര​ദേ​ശ​ത്തെ വി​ജ​ന​മാ​യ ഉ​ൾ​പ്ര​ദേ​ശ​ത്ത്​ ഹെ​ലി​കോ​പ്​​ട​റി​ൽ എ​ത്തി മ​ഞ്ഞി​ൽ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്.

മ​ല​നി​ര​ക​ളു​ടെ​യും മ​ഴ​വി​ല്ലി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ക്ലി​ങ്​ ന​ട​ത്തു​ന്ന​തും ഫോ​ട്ടോ പ​ക​ർ​ത്തു​ന്ന​തു​മെ​ല്ലാം ഇ​തി​ൽ കാ​ണാം. യാ​ത്ര​യും സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും ഇ​ഷ്ട​പ്പെ​ടു​ന്ന ശെ​ശ​ഖ്​ ഹം​ദാ​ൻ നേ​ര​ത്തെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. സൈ​ക്ലി​ങ്, ഹൈ​കി​ങ്​ പോ​ലു​ള്ള കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വ്യ​ക്​​തി​ത്വ​മാ​ണ്. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​രീ​ക്ഷ​ണ​ച​ക്ര​മാ​യ ഐ​ൻ ദു​ബൈ​യു​ടെ മു​ക​ളി​ൽ ക​യ​റി​യി​രി​ക്കു​ന്ന ഫോ​ട്ടോ പ​ങ്കു​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Hamdansnow-cappedBritish Columbia
News Summary - Sheikh Hamdan in snow-capped British Columbia; Images are viral
Next Story