Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദൗ​ത്യ​സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ശൈ​ഖ്​ ഹം​ദാ​ൻ
cancel
camera_alt

ദൗ​ത്യ​സം​ഘ​വു​മാ​യി ശൈ​ഖ്​ ഹം​ദാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദു​ബൈ: ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ദു​ബൈ ദൗ​ത്യ സം​ഘ​വു​മാ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ‘ഗാ​ല​ൻ​ഡ്​ നൈ​റ്റ്​-2’ ഓ​പ​റേ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ ദു​ബൈ ​പൊ​ലീ​സി​ലെ​യും ദു​ബൈ ആം​ബു​ല​ൻ​സ്​ കോ​ർ​​പ​റേ​ഷ​നി​ലെ​യും സം​ഘ​വു​മാ​യാ​ണ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ദു​ര​ന്ത മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശൈ​ഖ്​ ഹം​ദാ​ൻ അ​ഭി​ന​ന്ദി​ച്ചു.

ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്, സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ കേ​ണ​ൽ ഖാ​ലി​ദ്​ ഇ​ബ്രാ​ഹിം അ​ൽ ഹ​മ്മ​ദി വി​വ​രി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ൾ നേ​രി​ടാ​നു​ള്ള യു.​എ.​ഇ സം​ഘ​ത്തി​ന്‍റെ ക​രു​ത്ത്​ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

യു.​എ.​ഇ രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ പ​ക​ർ​ന്നു​ന​ൽ​കി​യ മ​നു​ഷ്യ​ത്വ മാ​തൃ​ക പി​ന്തു​ട​രു​മെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു. ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingSheikh Hamdandelegation
News Summary - Sheikh Hamdan held meeting with the delegation
Next Story