Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ടി.എയുടെ സ്മാർട്ട്​ പദ്ധതികൾ വിലയിരുത്തി ശൈഖ്​ ഹംദാൻ

text_fields
bookmark_border
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുബൈ സജ്ജമെന്ന്​ ഹംദാൻ
ആർ.ടി.എയുടെ സ്മാർട്ട്​ പദ്ധതികൾ വിലയിരുത്തി ശൈഖ്​ ഹംദാൻ
cancel
camera_alt

ആർ.ടി.എയുടെ സ്മാർട്ട്​ പദ്ധതികൾ വിലയിരുത്താനായി ആസ്ഥാനത്തെത്തിയ ശൈഖ്​ ഹംദാൻ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു

ദുബൈ: നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) നടപ്പിലാക്കുന്ന സ്മാർട്ട് പദ്ധതികൾ വിലയിരുത്തി ദുബൈ കിരീടവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം. വികസന പദ്ധതികളുടെ പുരോഗതി മനസിലാക്കാനും നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായിരുന്നു സന്ദർശനം. ആർ.ടി.എ ആസ്ഥാനത്തെത്തിയ അദ്ദേഹത്തിന് ചെയർമാൻ മതാർ അൽ തായർ റാപിഡ് റെസ്പോൺസ് വെഹിക്കിൾ, സ്മാർട്ട് ബസ് സ്റ്റേഷൻ, സൈക്ലിങ് സൗകര്യങ്ങൾ, ഇരു ചക്ര വാഹനങ്ങൾക്കായുള്ള പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയ പ്രധാന സംരംഭങ്ങൾ വിശദീകരിച്ച് നൽകി.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും ദുബൈ എയർപോർട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശം അനുസരിച്ചാണ്​ വികസന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.

കനത്ത മഴ, വെള്ളക്കെട്ട് തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടാനായി രൂപകല്പന ചെയ്ത റാപിഡ് ഇന്‍റർവെൻഷൻ വാഹനത്തിന്‍റെ സവിശേഷതകൾ ഉദ്യോഗസ്ഥർ ശൈഖ് ഹംദാന് വിശദീകരിച്ച് നൽകി. മിനിറ്റിൽ 60000 ലിറ്റർ വരെ വെള്ളം നീക്കാൻ കഴിയുന്ന നാല് പാമ്പുകളാണ്​ ഇതിൽ സജ്ജമാക്കിയിട്ടുള്ളത്​. 1.8 മീറ്റർ വരെ ആഴത്തിൽ പ്രവർത്തിക്കാനും കഴിയും. റെസ്ക്യൂ ബോട്ട്, നിരീക്ഷണത്തിനായി തെർമൽ ഡ്രോൺ, ബാക്കപ്പ് പവർ, ലൈറ്റിങ് ടവർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിനുണ്ട്. വെള്ളവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ സമയം 75 ശതമാനം വരെ കുറയ്ക്കാൻ വാഹനത്തിന് സാധിക്കും. മാൾ ഓഫ് ദ എമിറേറ്റ്സിന് സമീപത്തായി അൽ ബർഷ രണ്ടിലെ ശൈഖ് സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന സ്മാർട്ട് ബസ് സ്റ്റേഷൻ പദ്ധതിയും അദ്ദേഹം പരിശോധിച്ചു. സ്റ്റേഷൻ വ്യാഴാഴ്ചയോടെ പൂർണമായും പ്രവർത്തനക്ഷമാകും. നോൽ കാർഡും ആപ്പും ഉപയോഗിച്ച് യാത്രകൾ ആസൂത്രണം ചെയ്യാൻ അനുവദിക്കുന്ന പൂർണമായും ഡിജിറ്റൽ സേവനങ്ങളാണ് സ്റ്റേഷൻ വാഗ്ദാനം ചെയ്യുന്നത്.

ഇ-സ്കൂട്ടർ, സൈക്കിൾ ഉപയോക്താക്കൾക്ക് മികച്ച പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രധാന പദ്ധതിയും പുരോഗമിക്കുകയാണ്. പ്രധാന ഗതാഗത കേന്ദ്രങ്ങളും തിരക്കേറിയ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പുതിയ പാർക്കിങ് സ്റ്റേഷനുകൾ നിർമിക്കുന്നത്. തണലുള്ള സ്ഥലങ്ങൾ, സ്കൂട്ടറുകളുടെ ചാർജിങ് പോയിന്‍റുകൾ, വാഹന ഉപയോഗം ട്രാക്ക് ചെയ്യാനുള്ള സ്മാർട്ട് സംവിധാനങ്ങളും സൗകര്യങ്ങളിലുണ്ടാകും. പാർക്കിങ് സൗകര്യങ്ങളുടെ ആദ്യ ഘട്ടം ജൂലായിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. 2028 ജനുവരിയോടെ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Hamdan evaluates RTA's smart projects
Next Story