ഇന്ത്യൻ വിദ്യാർഥികളുടെ യു.എ.ഇ ദേശീയഗാനം; അഭിനന്ദിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ: യു.എ.ഇ ദേശീയഗാനം ഇന്ത്യൻ പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ച് അവതരിപ്പിച്ച വിദ്യാർഥികൾക്ക് നന്ദി അറിയിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിലെ മൽഹാർ എന്ന പെർഫോമിങ് ആർട്‌സ് ഗ്രൂപ്പാണ് വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ റീൽ പങ്കുവെച്ചുകൊണ്ട് നന്ദിയറിയിച്ചത്. ഹാർമോണിയം, തബല, തബല തരംഗ്, ഡോലക്, പഖാവജ്, സിത്താർ, സരോദ്, ഓടക്കുഴൽ, ജൽതരംഗ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് 13 ഇന്ത്യൻ വിദ്യാർഥികൾ ചേർന്നാണ് അവതരണം നടത്തിയത്. യു.എ.ഇ പതാകയുടെ നിറങ്ങളിലുള്ള സ്കാർഫ് ധരിച്ചും വെള്ള വസ്ത്രങ്ങളണിഞ്ഞുമാണ് സംഗീതം അവതരിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

