ലിവ ഈത്തപ്പഴ മേള സന്ദർശിച്ച് ശൈഖ് ഹംദാന്‍ ബിന്‍ സായിദ്
text_fieldsലിവ ഈത്തപ്പഴ മേള അല്‍ദഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി
പരിസ്ഥിതി ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ്
ആല് നഹ്യാന് സന്ദർശിക്കുന്നു
അബൂദബി: അബൂദബി പൈതൃക അതോറിറ്റി അല്‍ ദഫ്റ മേഖലയില്‍ സംഘടിപ്പിച്ചുവരുന്ന 21ാമത് ലിവ ഈത്തപ്പഴ മേള അൽദഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ് യാന്‍ സന്ദര്‍ശിച്ചു. ഈത്തപ്പനയുടെ സാംസ്കാരികവും കാര്‍ഷികവുമായ പ്രാധാന്യം പ്രദര്‍ശിപ്പിക്കുന്നതിലും അബൂദബിയിലെ പ്രാദേശിക സമൂഹങ്ങളെ സഹായിക്കുന്നതിലും ലിവ ഈത്തപ്പഴ മേള വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മേളയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ഉൽപാദകര്, നിര്‍മാതാക്കള്‍, പരമ്പരാഗത കരകൗശല രംഗത്തെ സ്ത്രീകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അബൂദബി പൈതൃക അതോറിറ്റി ചെയര്മാന് ഫാരിസ് ഖലഫ് അല്‍ മസ്റൂയി, അല്‍ ദഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധിയുടെ കോർട് അണ്ടര്‍ സെക്രട്ടറി നാസര്‍ മുഹമ്മദ് അല്‍ മന്‍സൂറി, അബൂദബി പൈതൃക അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുബാറക് അല്‍ മുഹൈരി, അതോറിറ്റിയിലെ ഫെസ്റ്റിവല്‍സ് ആന്‍ഡ് ഇവന്റ്സ് സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉബൈദ് ഖല്ഫാന് അല്‍ മസ്റൂയി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. ജൂലൈ 27ന് മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

