Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ കരുതലിന്​ ഹംദാന്‍റെ സ്​നേഹാലിംഗനം
cancel
Homechevron_rightGulfchevron_rightU.A.Echevron_rightആ കരുതലിന്​ ഹംദാന്‍റെ...

ആ കരുതലിന്​ ഹംദാന്‍റെ സ്​നേഹാലിംഗനം

text_fields
bookmark_border

ദുബൈ: റോഡിന്​ നടുവിൽ വീണുകിടന്ന സിമന്‍റ്​ കട്ടകൾ എടുത്തുമാറ്റിയപ്പോൾ അബ്​ദുൽ ഗഫൂർ അബ്​ദുൽ ഹക്കീം എന്ന ഡെലിവറി ബോയ്​ ഇത്രയൊന്നും വിചാരിച്ചിരുന്നില്ല. തന്നെപ്പോലെ റോഡിലൂടെ പാഞ്ഞുപോകുന്നവരെ അപകടത്തിൽവീഴ്ത്തുന്ന ചെറിയൊരു തടസം നീക്കുക എന്നത്​ മാത്രമായിരുന്നു മനസിൽ. സിഗ്​നലിനപ്പുറത്ത്​ നിർത്തിയിട്ടിരുന്ന കാറിലിരുന്ന്​ ആരോ ചിത്രീകരിച്ച വീഡിയോ​യിലൂടെ അബ്​ദുൽ ഗഫൂറിന്‍റെ നൻമ ലോകം അറിഞ്ഞപ്പോൾ തേടിയെത്തിയത്​ സാക്ഷാൽ ശൈഖ്​ ഹംദാൻ.

രണ്ടാഴ്ച മുൻപ്​ ഗഫൂറിന്​ സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഇപ്പോൾ അദ്ദേഹത്തെ നേരിൽ വിളിച്ച്​ ആദരിച്ചിരിക്കുകയാണ്​. അബ്ദുൾ ഗഫൂറിനെ കണ്ടുമുട്ടിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രവൃത്തി പിന്തുടരേണ്ട യഥാർഥ മാതൃകയാണെന്നും ശൈഖ്​ ഹംദാൻ ട്വിറ്റിൽ കുറിച്ചു. ഗഫൂറിന്‍റെ തോളിൽ കൈയിട്ട്​ നിൽക്കുന്ന ചിത്രം സഹിതമാണ്​ ഹംദാന്‍റെ ട്വീറ്റ്​.

രണ്ടാഴ്ച മുൻപാണ്​ പാകിസ്താൻ സ്വദേശിയായ ഡെലവറി ബോയ്​ അബ്​ദുൽ ഗഫൂറിന്‍റെ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്​. ട്രാ​ഫി​ക്​ സി​ഗ്​​ന​ൽ ചു​വ​പ്പു ക​ത്തി​യ​പ്പോ​ൾ ഒ​രു ഭാ​ഗ​ത്തു​നി​ന്ന്​ ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചെത്തിയ 27കാരൻ റോ​ഡിൽ വീണുകിടന്ന ര​ണ്ടു​ വ​ലി​യ സി​മ​ൻ​റ്ക​ട്ട​ക​ൾ എടുത്തുമാറ്റുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ ​വി​ഡി​യോ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​.

ദു​ബൈ ന​ഗ​ര​ത്തി​ൽ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ചെയ്ത സേവനത്തിന് അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്ന്​ അ​​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ്​ ചെ​യ്തു. ഡെ​ലി​വ​റി ബോ​യ്​​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന അദ്ദേഹത്തിന്‍റെ ആ​വ​ശ്യ​ത്തി​ന്​ മ​ണി​ക്കൂ​റി​ന​കം ഉ​ത്ത​രം കി​ട്ടി. ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ നമ്മൾ ഉടൻ കാണും എന്ന കു​റി​പ്പോ​ടെ ചി​ത്ര​സ​ഹി​തം ശൈ​ഖ്​ ഹം​ദാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ടു. അ​ബ്​​ദു​ൽ ഗ​ഫൂ​റി​നെ നേ​രി​ട്ട്​ വി​ളി​ച്ച്​ അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി​യ​റി​യി​ക്കു​ക​യും ചെ​യ്തിരുന്നു. രാ​ജ്യ​ത്തി​ന്​ പു​റ​ത്താ​ണി​പ്പോ​ഴെ​ന്നും തി​രി​ച്ചെ​ത്തി​യാ​ൽ നേ​രി​ട്ട്​ കാ​ണാ​മെ​ന്നുമായിരുന്ന ഹംദാൻ ഫോണിൽ അറിയിച്ചത്​. വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയ ഹംദാൻ വൈകാതെ തന്നെ വാക്കുപാലിച്ചിരിക്കുകയാണ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanDubai RoadViral VideoDubai Crown Prince
News Summary - Sheikh Hamdan bin Mohammed personally called Pakistani expat Abdul Ghafoor Abdul Hakeem
Next Story