ശൈഖ് ഹംദാൻ അവാർഡ് അപർണ അനിൽ നായർക്ക് സമ്മാനിച്ചു
text_fieldsശൈഖ് ഹംദാൻ അവാർഡ് അപർണ അനിൽ നായർക്ക് സമ്മാനിക്കുന്നു
ദുബൈ: യു.എ.ഇയിലെ മികച്ച വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അൽ ഐൻ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അപർണ അനിൽ നായർക്ക് ശൈഖ് റാശിദ് ബിൻ ഹംദാൻ ആൽ മക്തും സമ്മാനിച്ചു.
ദുബൈ വേൾഡ് ട്രേഡ് സെന്റർ റാശിദ് ഹാളിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. മികച്ച പ്രാദേശിക അന്തർദേശീയ പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി ലക്ഷ്യംവെച്ചാണ് ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം അവാർഡ് വിതരണം ചെയ്യുന്നത്.
തിരുവല്ല സ്വദേശികളും അൽ ഐനിൽ ഫാർമസിസ്റ്റുമായ അനിൽ വി. നായരുടെയും നഴ്സായ അഞ്ജലി വിധു ദാസിന്റെയും മകളാണ് അപർണ അനിൽ നായർ. അൽ ഐൻ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

