Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് ഹംദാന്​ ആൺകുഞ്ഞ്...

ശൈഖ് ഹംദാന്​ ആൺകുഞ്ഞ് പിറന്നു

text_fields
bookmark_border
ശൈഖ് ഹംദാന്​ ആൺകുഞ്ഞ് പിറന്നു
cancel

ദുബൈ: ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന് മൂന്നാമത്തെ കുഞ്ഞ് പിറന്നു. മകന് മുഹമ്മദ് എന്ന് പേരിട്ടു. നേരത്തേ ഇരട്ടകുട്ടികളുടെ പിതാവാണ് ശൈഖ് ഹംദാൻ.

ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായ വിവരം പങ്കുവെച്ചത്. കുഞ്ഞിന് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം എന്ന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കുന്നു. 2021 മെയ് 21നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ബിൻത് സഈദ് ബിൻഥാനി ആൽ മക്തൂമിനും ഇരട്ടകുട്ടികൾ പിറന്നത്. ഇവരിൽ ആൺകുഞ്ഞിന് റാശിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്.

പിതാമഹൻ ശൈഖ്​ റാശിദിന്‍റെ പേരാണ് ആദ്യത്തെ മകന് നൽകിയതെങ്കിൽ പിതാവിന്‍റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

Show Full Article
TAGS:Sheikh Hamdan
News Summary - Sheikh Hamdan announces birth of third child
Next Story