സൈബർ സുരക്ഷക്ക് ദുബൈ തന്ത്രം
text_fieldsദുബൈ: സ്ഥാപനങ്ങളുടെയൂം ജനങ്ങളുടെയും സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബൈ ആവിഷ്കരിച്ച ദുബൈ സൈബർ സെക്യൂരിറ്റി സ്ട്രാറ്റജി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ചു.
സ്മാർട്ട് സാേങ്കതിക വിദ്യ വികസനത്തിെൻറ സമസ്ത മേഖലയിലും ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഒഴിച്ചുകൂടാനാവാത്തതാണെന്നും അത് ഉറപ്പു വരുത്താൻ രാജ്യം സജ്ജമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സുരക്ഷ രംഗത്ത് യു.എ.ഇ ഏറെ മികവ് പുലർത്തുന്നുണ്ട്. സാേങ്കതിക വിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും അതു മൂലമുണ്ടാവുന്ന ഏതു വെല്ലുവിളിയെയും നേരിടാനും നമുക്കാവണം. കൂടുതൽ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും തോറും നിശ്ചയദാർഢ്യം കൈവരിക്കുന്നവരാണ് നമ്മളെന്ന് ലോകത്തിനു ബോധ്യമാവും.
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഡിജിറ്റൽ നഗരം എന്ന സ്ഥാനം ഉറപ്പിക്കാൻ സർക്കാർ^സ്വകാര്യ മേഖലയുടെ കൂട്ടായ യജ്ഞം വേണം.
സൈബർ സുരക്ഷയെക്കുറിച്ച് സമൂഹത്തിന് അവബോധം പകരാൻ സൈബർ സ്മാർട്ട് നേഷൻ, ഇ^സുരക്ഷ സംബന്ധിച്ച ഗവേഷണങ്ങൾക്ക് ഇന്നവേഷൻ, വിവരങ്ങളുടെ സ്വകാര്യതയും ആധികാരികതയും വിശ്വസ്തതയും ഉറപ്പാക്കാൻ സൈബർ സെക്യൂരിറ്റി, സൈബർ ആക്രമണങ്ങളുണ്ടായാൽ ചെറുക്കാനും സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാനും സൈബർ റെസിലിയൻസ്, സൈബർ ഇടങ്ങളിലെ ഭീഷണികൾക്ക് തടയിടാൻ പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണങ്ങൾക്ക് കൊളാബറേഷൻ എന്നിങ്ങനെ പഞ്ചതല തന്ത്രമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽമക്തൂം, മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, കാബിനറ്റ് ^ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ഗർഗാവി, ദുബൈ പൊലീസ് ഡെ. ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, മേജർ ജനറൽ തലാൽ ഹുമൈദ് ബെൽഹൂൽ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
