ശൈഖ് അഹമ്മദ് ബിൻ സഈദ് എക്സ്പോ സിറ്റി ചെയർമാൻ
text_fieldsശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം
ദുബൈ: എക്സ്പോ സിറ്റി ചെയർമാനായി ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിനെയും സി.ഇ.ഒ ആയി റീം അൽ ഹാശിമിയെയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിയമിച്ചു. ആറുമാസം നീണ്ട എക്സ്പോ 2020 ദുബൈയുടെ വിസ്മയകരമായ പരിസമാപ്തിക്ക് ശേഷം 80 ശതമാനം കെട്ടിട സമുച്ചയങ്ങളും നിലനിർത്തിയാണ് നഗരം ഉയരുന്നത്. എക്സ്പോ സിറ്റി ഒക്ടോബറിൽ തുറക്കുമെന്ന് കഴിഞ്ഞ മാസം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. സുസ്ഥിരത, നവീകരണം, വിദ്യാഭ്യാസം, വിനോദം എന്നീ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പുതിയനഗരം ബിസിനസിനും പുതുസംരംഭങ്ങൾക്കും അനുയോജ്യമായ സ്ഥലമായിരിക്കും.
ആഗോള തലത്തിലെ പരിപാടികളുടെയും പ്രദർശനങ്ങളുടെയും പ്രധാനവേദികളിലൊന്നായി എക്സ്പോ സിറ്റി മാറും. ഏറ്റവും പുതിയ സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷവും ഉറപ്പുവരുത്തിയുള്ള നഗരം ഭാവി മുന്നിൽക്കണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

