ഇന്ത്യയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ അഡ്നോക്കും അരാംകോയും നിക്ഷേപമിറക്കുന്നു
text_fieldsദുബൈ/ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആരംഭിക്കുന്ന റിഫൈനറി^പെട്രോ കെമിക്കൽ കോംപ്ലക്സിൽ അബൂദബി നാഷനൽ ഒായിൽ കമ്പനി (അഡ്നോക്്), സൗദി അരാംകോ എന്നിവ മുതൽ മുടക്കും. ഡൽഹിയിൽ നടന്ന ചടങ്ങിൽ 16 1ബില്യൻ ചെലവു വരുന്ന പദ്ധതി സംബന്ധിച്ച ധാരണയിൽ അഡ്നോക്^അരാംകോ പ്രതിനിധികൾ ഒപ്പുവെച്ചു. രത്നഗിരി റിഫൈനറി ആൻറ് പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്ന സംരംഭത്തിെൻറ 50 ശതമാനം ഒാഹരി ഇരു സ്ഥാപനങ്ങൾക്കും ചേർന്നാവും. ബാക്കി ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്താൻ പെട്രോളിയം എന്നിവയുടെ കൂട്ടായ്മക്കും. യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാെൻറ ഇന്ത്യ സന്ദർശനത്തിെൻറ ഭാഗമായാണ് ഇൗ ധാരണ ഒപ്പുവെക്കപ്പെട്ടത്. പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാനും സംബന്ധിച്ചു. യു.എ.ഇയും സൗദിയും ഇന്ത്യയുമായുള്ളബന്ധം കൂടുതൽ ശക്തിപ്പെടാൻ ഇത് വഴിയൊരുക്കുമെന്ന് ശൈഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
