സഹിഷ്ണുതാ വർഷം: ഉന്നതതല സമിതിക്ക് ശൈഖ് മുഹമ്മദിെൻറ നിർദേശം
text_fieldsദുബൈ: സഹിഷ്ണുതയുടെയും സാംസ്കാരിക സമന്വയത്തിെൻറയും ആഗോള തലസ്ഥാനമായ യു.എ.ഇ 2019 സഹിഷ്ണുതാ വർഷമായി ആചരിക് കുന്നതിനു മുന്നോടിയായി പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന് ഉന്നത തല സമിതിക്ക് രൂപം നൽകി.
യു.എ.ഇ പ്രസിഡൻറ ് ശൈഖ് ഖലീഫ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തിന് വേണ്ട രൂപ രേഖ തയ്യാറാക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത ്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആണ് വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത് രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാെൻറ അധ്യക്ഷതയിൽ സമിതിക്കു രൂപം നൽകാൻ നിർദേശിച്ചത്. നയങ്ങളിലും നിയ മങ്ങളിലും പ്രവർത്തനത്തിലും യു.എ.ഇ പുലർത്തുന്ന സഹിഷ്ണുതാ സംസ്കാരം ആഗോള മാതൃകയായിത്തീർക്കാൻ വർഷാചരണം വഴിയൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സഹിഷ്ണുതാ സംസ്കാരം യു.എ.ഇയെ മാറ്റുന്നതിന് സഹിഷ്ണുത നമ്മെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇമറാത്തി സമൂഹത്തെ കൂടുതൽ മാനവീകമാക്കുയും ചെയ്തിട്ടുണ്ടെന്നും ആ സംസ്കാരം പ്രചരിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക, അന്തർദേശീയ തലത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കും. വിവിധ എമിറേറ്റുകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രാദേശിക കമ്മിറ്റികൾക്ക് രൂപം നൽകാനും ശൈഖ് മുഹമ്മദ നിർദേശിച്ചിട്ടുണ്ട്.
സാമൂഹിക കേന്ദ്രങ്ങളിൽ സഹിഷ്ണുതാ മൂല്യങ്ങളുടെ പ്രചാരണം, രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യം കൊണ്ടാടുക, സഹിഷ്ണുതയുടെ മൂല്യങ്ങളും തത്വങ്ങളും കുടുംബങ്ങളിലും സമൂഹത്തിലും പ്രചരിപ്പിക്കുന്നതിന് ബോധവത്കരണ പരിപാടികൾ ഒരുക്കുക, സ്കൂളുകളിലും സർവകലാശാലകളിലും സഹിഷ്ണുതാ മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്യുക, വിദ്യാർഥി ക്ലബുകൾ രൂപം നൽകുക, തൊഴിലിടങ്ങളിൽ സഹിഷ്ണുത പ്രചരിപ്പിക്കുന്നതിനാവശ്യമായ പരിപാടികൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുക തുടങ്ങി ബഹുമുഖ പ്രയത്നങ്ങളാണ് വർഷാചരണ കാലത്ത് നടപ്പിൽ വരുത്തുക. ബഹുസ്വര സംസ്കാരത്തിന് കൂടുതൽ കരുത്തു പകരുന്ന നിയമ നിർമാണങ്ങൾക്കും മാധ്യമ പ്രവർത്തനത്തിനും ഇൗ വേളയിൽ കൂടുതൽ ശ്രദ്ധ നൽകും.
ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ അധ്യക്ഷനായ സമിതിയിൽസഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉപാധ്യക്ഷനാവും. സാംസ്കാരിക വിദ്യാഭ്യാസ വികസന മന്ത്രി നൂറ മുഹമ്മദ് അൽ കാബി, മാനവവിഭവ സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹമീലി, സാമൂഹിക വികസന മന്ത്രി ഹെസ്സ ബിൻത് ഇൗസ ബു ഹുമൈദ്, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല സലീം അൽ മുഹൈരി, സഹമന്ത്രിയും നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനുമായ സുൽത്താൻ അഹ്മദ് അൽ ജാബർ എന്നിവർ മുഖ്യ സമിതി അംഗങ്ങളായിരിക്കും.
സന്തോഷ^ജീവിത നിലവാര കാര്യ സഹമന്ത്രി ഉഹൂദ് ഖൽഫാൻ അൽ റൂമി, യുവജനകാര്യ സഹമന്ത്രി ഷമ്മ സുഹൈൽ ഫാരിസ് അൽ മസ്റൂഇ, സഹമന്ത്രി സാക്കി നുസ്സൈബി, വേൾഡ് കൗൺസിൽ ഒഫ് മുസ്ലിം കമ്യൂണിറ്റീസ് ചെയർമാൻ ഡോ. അലി റാശിദ് അൽ നുെഎമി, അബൂദബി മീഡിയാ കമ്പനി ഡയറക്ടർ ജനറൽ ഡോ. അലി ബിൻ തമീം, ഇൻറർനാഷനൽ ഇൻസ്റ്റിട്യൂട്ട് ഒാഫ് ടോളറൻസ് എം.
ഡി ഡോ. ഹമദ് അൽ ശൈഖ് അഹ്മദ് അൽ ശൈബാനി, കൗൺസിൽ ഒാഫ് മുസ്ലിം സെയ്ജസ് സെക്രട്ടറി ജനറൽ ഡോ. സുൽത്താൻ ഫൈസൽ അൽ റുമൈതി, എഴുത്തുകാരൻ യാസ്സർ ഹരീബ്, ജെംസ് എജ്യൂകേഷൻ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി, എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ സി.ഇ.ഒ ഇസോബൽ അബുൽഹൂൽ, ഇമറാത്തി ആർട്ടിസ്റ്റ് നജാത് മാക്കി തുടങ്ങിയവരും പ്രാദേശിക പ്രതിനിധികളും സമിതിയിൽ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
