പുതിയ നാഴികക്കല്ല് -ശൈഖ് ഹംദാൻ
text_fieldsകാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് എം.ബി.ഇസെഡ്-സാറ്റ്’ ഉപഗ്രഹവുമായി ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്നു
ദുബൈ: ‘എം.ബി.ഇസെഡ് സാറ്റി’ന്റെ വിക്ഷേപണം യു.എ.ഇയുടെ ബഹിരാകാശ സാങ്കേതികവിദ്യ വികസനത്തിൽ പുതിയ നാഴികക്കല്ലാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ആദരിച്ചുകൊണ്ടുള്ള ഉപഗ്രഹം നമ്മുടെ സുസ്ഥിരതക്കും വികസനത്തിനും വലിയ സംഭാവന ചെയ്യുന്നതാണ്. നിലവിലെ സംവിധാനത്തേക്കാൾ ഇരട്ടി റെസലൂഷനുള്ള ചിത്രങ്ങൾ, പത്തിരട്ടി കൂടുതൽ ചിത്രങ്ങൾ, നിലവിലുള്ള സിസ്റ്റങ്ങളെക്കാൾ നാലിരട്ടി വേഗത്തിൽ ഡേറ്റ ട്രാൻസ്മിഷൻ എന്നിവ ഇതിന്റെ പ്രത്യേകതകളാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

