‘ഷവർമ’യുടെ രുചിയറിഞ്ഞത് ലക്ഷത്തിലേറെ പേർ -വിഡിയോ
text_fieldsദുബൈ: മാതൃസ്നേഹത്തിെൻറയും പ്രവാസിയുടെ വേദനയുടെയും കഥ പറയുന്ന ഹ്രസ്വചിത്രം ‘ഷവർമ’ യൂട്യുബിൽ ഹിറ്റാവുന്നു. യു.എ.ഇയിലെ കലാകാർ ചേർന്നൊരുക്കിയ ചിത്രം ഒമ്പതു ദിവസം കൊണ്ട് ഒരുലക്ഷത്തിലേറെ പേരാണ് കണ്ടത്. നടൻ കൊച്ചുപ്രേമൻ ആദ്യമായി ഗൾഫിൽ നിന്നുള്ള ഒരു ഹ്രസ്വ ചിത്രത്തിൽ വേഷമിടുന്ന ചിത്രം എന്നായിരുന്നു ഷവർമയുടെ ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാൽ യൂട്യൂബിൽ റിലീസ് ചെയ്തതോടെ പ്രമേയം പ്രവാസി ചെറുപ്പക്കാർക്കും കുടുംബങ്ങൾക്കുമിടയിൽ പെെട്ടന്ന് സ്വീകാര്യമാവുകയായിരുന്നു. സ്വദേശി നടൻ ഹാലിം ഖാദിമിെൻറ അഭിനയവും ഏറെ ശ്രദ്ധപിടിച്ചുപറ്റി. മാധ്യമ പ്രവർത്തകൻ സാദിഖ് കാവിൽ രചന നിർവഹിച്ച ചിത്രം അബൂദബിയിൽ ജോലി ചെയ്യുന്ന ജിമ്മി ജോസഫാണ് സംവിധാനം ചെയ്തത്. ഗാനരചന നിർവഹിച്ചത് വയലാർ ശരത്ചന്ദ്രവർമ്മയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
