Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനം

text_fields
bookmark_border
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനം
cancel
camera_alt????????? ??? ???? ?????????????? ???????? ?? ? ? ?????????????? ??????????? ?????? ???????? ????. ??. ??.????????????? ???????? ??????????
ദുബൈ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്​ മുൻകാല പ്രവർത്തകരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു എ ഇ ചാപ്​റ്ററി​​െൻറ പന്ത്രണ്ടാം വാർഷിക സമ്മേളനം ഷാർജയിൽ  നടന്നു. ഉദ്ഘാടന സമ്മേളനത്തിനു ഡോ.കെ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡൻറുമായ പ്രഫ. ടി. പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
കോർപറേറ്റുകളും രാഷ്​ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ചങ്ങാത്തം മുതലാളിത്ത ലാഭത്വരക്കും പ്രകൃതിചൂഷണത്തിനും സാധുതയേകുന്നതായി അദ്ദേഹം പറഞ്ഞു. മാനവരാശിയുടെ പുരോഗതിയുടെ അടിസ്ഥാനം ശാസ്ത്രമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവുമായി അറിവി​​െൻറ സാർവത്രീകരണം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പരിഷത്തിനെപ്പോലെയുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിച്ച് വരുകയാണെന്ന് പ്രഫ. കുഞ്ഞിക്കണ്ണൻ പറഞ്ഞു. കെ.എൽ.ഗോപി, അനിൽ അമ്പാട്ട് , അഡ്വ സന്തോഷ്  എന്നിവർ സംസാരിച്ചു. ഡോ. അനുഷ സ്വാഗതവും ദേവരാജൻ നന്ദിയും രേഖപ്പെടുത്തി.
പ്രതിനിധി സമ്മേളനത്തിൽ പ്രസിഡൻറ്​ അഡ്വ. മാത്യൂ ആൻറണി അധ്യക്ഷനായിരുന്നു. മനോജ്കുമാർ റിപോർടും ജോസഫ് ഫിലിപ്പ് കണക്കും അവതരിപ്പിച്ചു. 
പുതിയ ഭാരവാഹികളായി അഡ്വ. ശ്രീകുമാരി ആൻറണി (പ്രസിഡണ്ട്),  ഈദ് കമൽ(വൈസ് പ്രസിഡണ്ട്), ഹരിദാസ് (കോർഡിനേറ്റർ),  മണികണ്ഠൻ,സന്തോഷ് പെരുനാട് (ജോ. കോർഡിനേർമാർ), ജോസഫ് ഫിലിപ്പ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ShasthraSahithyaparishath
Next Story