ഓർമശക്തിയിൽ റെക്കോഡ് ബുക്കിൽ ഇടംപിടിച്ച് ഷസിനും സനയും
text_fieldsഫാത്തിമ സനയും മുഹമ്മദ് ഷസിനും റെക്കോഡ് സർട്ടിഫിക്കറ്റുകളുമായി
ദുബൈ: ബഹിരാകാശത്തേക്കാണ് മുഹമ്മദ് ഷസിെൻറ നോട്ടമെങ്കിൽ പൂക്കളോടാണ് ഫാത്തിമ സനക്ക് ഇഷ്ടം.ബഹിരാകാശ വിസ്മയങ്ങളും പൂക്കളുടെ ശാസ്ത്രീയ നാമങ്ങളും ഓർത്തെടുത്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് പത്ത് വയസ്സുകാരൻ ഷസിനും ആറ് വയസ്സുകാരി സനയും.
ദുബൈ ഹെൽത്ത് അതോറിറ്റിയിലെ ഫാർമസിസ്റ്റായ മലപ്പുറം താനൂർ പുതിയൻറകത്ത് സിദ്ദീഖിെൻറയും ഷാർജയിൽ ഫാർമസിസ്റ്റായ ഷഹാനയുടെയും മക്കളാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.ഒരുമിനിറ്റിൽ 49 പൂക്കളെ തിരിച്ചറിയുകയും അതിെൻറ ശാസ്ത്രീയ നാമങ്ങൾ ഓർത്തെടുക്കുകയും ചെയ്താണ് സന റെക്കോഡിട്ടത്. റോസിെൻറ ശാസ്ത്രീയ നാമമായ റോസ ഇൻഡിക, ബോട്ട്ൽ ബ്രഷിെൻറ കലിസ്റ്റമൻ തുടങ്ങിയവയെല്ലാം നിമിഷനേരത്തിനുള്ളിൽ സന ഓർത്തെടുത്തു.
ബഹിരാകാശവും ഗ്രഹങ്ങളുമായിരുന്നു ഷസിെൻറ വിഷയം. ഒരുമിനിറ്റിനുള്ളിൽ മറുപടി പറഞ്ഞത് 45 ചോദ്യങ്ങൾക്ക്. അജ്മാൻ വുഡെംപാർക്ക് സ്കൂളിലെ ഗ്രേഡ് നാല് വിദ്യാർഥിയാണ് ഷസിൻ. ഇതേ സ്കൂളിൽ ഗ്രേഡ് ഒന്നിലാണ് സന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

