Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ട​യാ​ള പാ​റ​ക​ൾ...

അ​ട​യാ​ള പാ​റ​ക​ൾ കാ​വ​ൽ നി​ൽ​ക്കു​ന്ന സ്രാ​വ് ദ്വീ​പ്

text_fields
bookmark_border
shark-island
cancel

മ​ല​ക​ളി​ൽ ത​ട്ടി ക​ട​ൽ ശി​ൽ​പ​ങ്ങ​ളാ​യി മാ​റു​ന്ന അ​പൂ​ർ​വ്വ കാ​ഴ്ച്ച​ക​ളു​ടെ പ​റു​ദീ​സ​യാ​ണ് ഖോ​ർ​ഫ​ക്കാ​നി​ലെ ഷാ​ർ​ക് ഐ​ല​ൻ​റ്. ക​ണ്ണാ​ടി​പോ​ലെ തെ​ളി​ഞ്ഞു​കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ നി​ന്ന് ആ​ഴ​ങ്ങ​ളു​ടെ അ​ഴ​കു​ക​ൾ വാ​യി​ച്ചെ​ടു​ക്കാം. ഗ​ൾ​ഫ് കു​ടി​യേ​റ്റ​ത്തി​െ​ൻ​റ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ത്തേ​മാ​രി​ക​ളി​ൽ വ​ന്നി​റ​ങ്ങി​യ​വ​ർ​ക്ക് ജീ​വ​ൻ തി​രി​ച്ചു ന​ൽ​കി​യ അ​ട​യാ​ള പാ​റ​ക​ൾ​ക്കു​ള്ളി​ലാ​ണ് ഈ ​സാ​ഗ​ര നീ​ലി​മ മി​ഴി​ക​ൾ തു​റ​ക്കു​ന്ന​ത്.

തീ​ര​ത്തു​നി​ന്ന് ബോ​ട്ട് വ​ഴി ഇ​വി​ടെ എ​ത്താം. ത​ന​താ​യ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കും വൈ​വി​ധ്യ​മാ​ർ​ന്ന ആ​വാ​സ വ്യ​വ​സ്ഥ​ക്കും പേ​രു​കേ​ട്ട ഈ ​ദ്വീ​പ് എ​മി​റേ​റ്റി​ലെ ഏ​റ്റ​വും പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​നെ​മോ​ണു​ക​ളും വി​വി​ധ​ത​രം മ​ത്സ്യ​ങ്ങ​ളും മു​ത​ൽ ക​ട​ലാ​മ​ക​ൾ, മോ​റെ ഈ​ൽ​സ്, സ്​​റ്റിം​ഗ്രേ​ക​ൾ, അ​റേ​ബ്യ​ൻ ഏ​ഞ്ച​ൽ​ഫി​ഷ് എ​ന്നി​വ വ​രെ ഈ ​ദ്വീ​പി​നെ പു​ണ​രു​ന്ന ക​ട​ല​ല​ക​ളി​ൽ നി​ന്ന് വാ​യി​ച്ചെ​ടു​ക്കാം.

നീ​ന്ത​ൽ, ഡൈ​വി​ങ്, മീ​ൻ​പി​ടി​ത്തം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ഈ ​ക​ട​ല​ഴ​കി​ൽ എ​ത്ത​ണം. ഖോ​ർ​ഫ​ക്കാ​ൻ ഉ​ൾ​ക്ക​ട​ലി​െ​ൻ​റ തെ​ക്ക്-​കി​ഴ​ക്ക് ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്രാ​വ് ദ്വീ​പി​ൽ അ​ൽ​പ്പ​നേ​രം ശാ​ന്ത​മാ​യി ഇ​രു​ന്നു നോ​ക്ക​ണം. തി​ര​മാ​ല​ക​ൾ വ​ന്ന് പ്ര​ചോ​ദ​നം പ​ക​ർ​ന്ന് മ​ന​സി​നെ ക​ട​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​നു​ഭ​വി​ച്ച​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsshrak island
News Summary - shark island
Next Story