പ്രകൃതിവാതക ശൃംഖലകൾ വ്യാപിപ്പിക്കാനൊരുങ്ങി ഷാര്‍ജയുടെ 'സേവ'
text_fieldsസജയിലെ പ്രകൃതിവാതക വിതരണ കേന്ദ്രം
ഷാര്‍ജ: പ്രകൃതിവാതക ശൃംഖലകൾ വ്യാപിപ്പിക്കാനൊരുങ്ങി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). ഷാര്‍ജയുടെ മിക്ക മേഖലകളിലും ഇപ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്നത് പ്രകൃതിവാതകമാണ്. അപകടരഹിതം, ഹരിതോര്‍ജം, ചെലവ് കുറവ് തുടങ്ങിയ സവിശേഷതകള്‍ ഇതിനുണ്ട്. സേവ ഈ വർഷം ആദ്യ പാദത്തിൽ വിപുലീകരണ ശ്രമങ്ങൾ കൂടുതല്‍ ശക്തമാക്കി.
189 പുതിയ പദ്ധതികളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്തും ഒമ്പത് മേഖലകളിലെ പ്രകൃതിവാതക ലൈനുകൾ വിപുലീകരിക്കുന്നതും ഉള്‍പ്പെടെ 200 കിലോമീറ്റര്‍ വരുന്ന വികസനങ്ങളാണ് പുരോഗമിക്കുന്നത്. അല്‍ റഹ്മാനിയ മുതല്‍ മുവൈല വരെയുള്ള വികസനത്തിനായി പ്രത്യേക പാതയാണ് ഒരുക്കിയത്. അൽ വഹ, നസ്മ, അൽ സഹിയ തുടങ്ങി നിരവധി മേഖലകളും വികസന പദ്ധതികളും ഇതോടൊപ്പം നടക്കുന്നതായി പ്രകൃതിവാതക വകുപ്പ് ഡയറക്ടർ എന്‍ജിനീയര്‍ അംന ബിൻ ഹദ്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

