Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ മുവൈല പാർക്ക്​...

ഷാർജ മുവൈല പാർക്ക്​ 12ന്​ തുറക്കും

text_fields
bookmark_border
ഷാർജ മുവൈല പാർക്ക്​ 12ന്​ തുറക്കും
cancel

ഷാർജ: നവീകരണ പ്രവർത്തനങ്ങൾക്ക്​​ ശേഷം മുവൈലയിലെ ഫാമിലി പാർക്ക്​ മാർച്ച്​ 12ന്​ തുറക്കുമെന്ന്​ ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. സമൂഹ മാധ്യമ എകൗണ്ടിലൂടെ ചൊവ്വാഴ്ചയാണ്​ ഇതു സംബന്ധിച്ച​ പ്രഖ്യാപനം നടത്തിയത്​. ഹരിതയിടങ്ങളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 24 മുതൽ പാർക്ക്​ താൽകാലികമായി അടച്ചിരുന്നു. ഈ പ്രവൃത്തികളാണ്​ പൂർത്തിയായി

വരുന്നത്​. ജനങ്ങൾക്കായി എമിറേറ്റിലെ പൊതു സ്ഥലങ്ങൾ വർധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ്​ പാർക്ക്​ നവീകരണം പൂർത്തിയാക്കി അതിവേഗത്തിൽ വീണ്ടും തുറക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു.

നഗരത്തിലുടനീളമുള്ള ഹരിതയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ​മെച്ചപ്പെടുത്താനും പഴയ സ്ഥലങ്ങൾ ആധുനികവത്​കരിക്കാനും ലക്ഷ്യമിട്ട്​ നിരവധി പദ്ധതികൾ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ​പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക്​ കീഴിൽ പഴയ ജില്ലകൾ പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾക്ക്​ ഷാർജ മുനിസിപ്പാലിറ്റിയാണ്​​ മേൽനോട്ടം വഹിക്കുന്നത്​. നിലവിൽ അൽ ഖാദിസിയയിൽ പണികൾ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfSharjahMuwaileh Park
News Summary - Sharjah's Muwailah Park to open on the 12th
Next Story