രുചി വൈവിധ്യവുമായി ഷാർജ സ്ത്രീജനസഖ്യം പായസ മത്സരം
text_fieldsഷാർജ സി.എസ്.ഐ പാരിഷിലെ സ്ത്രീജനസഖ്യം സംഘടിപ്പിച്ച പായസ മത്സരം
ഷാർജ: ഷാർജ സി.എസ്.ഐ പാരിഷിലെ സ്ത്രീജനസഖ്യം സംഘടിപ്പിച്ച പായസ മത്സരം ഇടവകാംഗങ്ങളുടെ പങ്കാളിത്തംകൊണ്ടും രുചിക്കൂട്ടുകളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. വ്യത്യസ്ത രുചികളിൽ തയാറാക്കിയ പായസങ്ങൾ ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തി. ഇടവക വികാരി ഫാ. സുനിൽ രാജ് ഫിലിപ് മത്സരം ഉദ്ഘാടനം ചെയ്തു. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ജോയ്സ് എബ്രഹാം, ആൻസി പി. കോശി, ഐഡ സാറ മാത്യു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്ത്രീജനസഖ്യം നേതൃത്വം നൽകിയ മത്സരത്തിൽ മേഴ്സി മാത്യു, ജിഞ്ജു സുന്മേഷ് എന്നിവർ വിധികർത്താക്കളായിരുന്നു. മിനി ബി. തോമസിന്റെ പ്രാർഥനയോടെയാണ് മത്സരം ആരംഭിച്ചത്. വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകളും സർട്ടിഫിക്കറ്റുകളും നൽകി. സ്ത്രീജനസഖ്യം പ്രസിഡന്റ് നിവി സൂസൻ ജോർജ് സ്വാഗതവും ജാൻസി ബിജു നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

