ബിസിനസ് രംഗത്ത് പരിഷ്കരണങ്ങളുമായി ഷാർജ
text_fieldsഷാർജ
ഷാർജ: എമിറേറ്റിലെ ബിസിനസ് രംഗത്തെ ശക്തിപ്പെടുത്തുക ലക്ഷ്യംവെച്ച് പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചു. ഷാർജ സാമ്പത്തിക വികസന വകുപ്പാണ്(എസ്.ഇ.ഡി.ഡി) സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിച്ചുള്ള ഭേദഗതികൾ വരുത്തിയത്. ഉപയോഗിച്ച കാർ വിൽപനക്കും ലേലത്തിനും പുതിയ സ്ഥലങ്ങൾ നിശ്ചയിച്ചതടക്കം പരിഷ്കരണങ്ങളാണ് പുതിയ നിയമത്തിൽ പറയുന്നത്. അൽ സജാ ഇൻഡസ്ട്രിയൽ ഏരിയക്ക് പുറമെ സൂഖ് അൽ ഹറാജ്, രണ്ടുമുതൽ 17 വരെ ഇൻഡസ്ട്രിയൽ ഏരിയ അടക്കം ഉപയോഗിച്ച കാർ വിൽപനക്ക് ഉപയോഗിക്കാം. നടപടിയിലൂടെ ഗൾഫ് മേഖലയിൽ തന്നെ കാർ വിൽപനക്കുള്ള സുപ്രധാന കേന്ദ്രമായി ഷാർജ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമോട്ടിവ്, മെഷിനറി മേഖലയിൽ പ്രത്യേക മേഖലകൾ അനുവദിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് പരിഷ്കരണങ്ങളിലൂടെ ലക്ഷ്യംവെക്കുന്ന പ്രധാന കാര്യം.
സന്തുലിതവും സുസ്ഥിരവുമായ സാമ്പത്തിക പ്രകടനം കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ഭേദഗതികൾ നടപ്പാക്കിയതെന്ന് എസ്.ഇ.ഡി.ഡി ചെയർമാൻ സുൽത്താൻ അബ്ദുല്ല ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായി എമിറേറ്റിലെ ബിസിനസ് മേഖലക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിലും വികസിപ്പിക്കുന്നതിലുമാണ് വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

