2028ലെ ഇന്റർനാഷനൽ പബ്ലിഷേഴ്‌സ് കോൺഗ്രസിന് ഷാർജ വേദിയാകും
text_fieldsഷാർജ: പ്രസാധക രംഗത്തെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആഗോള കൂട്ടായ്മകളിലൊന്നായ ഇന്റർനാഷനൽ പബ്ലിഷേഴ്‌സ് കോൺഗ്രസിന് 2028 ഒക്ടോബറിൽ ഷാർജ വേദിയാകും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന 35-ാമത് കോൺഗ്രസിലാണ് ഔദ്യോഗിക പതാക കൈമാറി അടുത്ത വേദിയായി ഷാർജയെ പ്രഖ്യാപിച്ചത്. എമിറേറ്റ്സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ, ഇന്റർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
‘സംയോജനം, നവീകരണം, സംശുദ്ധി’ എന്ന പ്രമേയത്തിലൂന്നിയാണ് 2028ലെ കോൺഗ്രസ് നടക്കുക. ഡിജിറ്റൽ മാറ്റങ്ങളും എ.ഐയും പ്രസാധക രംഗത്ത് നൽകുന്ന സാധ്യതകൾ, പകർപ്പവകാശ സംരക്ഷണം, എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്ന പുസ്തക രൂപകൽപന എന്നിവ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
ലോകമെമ്പാടുമുള്ള പ്രസാധകരെയും എഴുത്തുകാരെയും ഷാർജയിലേക്ക് സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സ്ഥാപകയും ഓണററി പ്രസിഡന്റുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ആഗോള പ്രസാധക സമൂഹത്തിന് ഷാർജയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ അംഗീകാരം.
പുസ്തകങ്ങളിലൂടെ സംസ്കാരങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ പബ്ലിഷേഴ്‌സ് കോൺഗ്രസിന് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. യു.എ.ഇയിലെ പ്രസാധകർക്ക് അന്താരാഷ്ട്ര തലത്തിൽ പുതിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാനും വിവർത്തന-പകർപ്പവകാശ വിപണനം വിപുലീകരിക്കാനും പബ്ലിഷേഴ്‌സ് കോൺഗ്രസ് വലിയ അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

