ഷാർജ വോളി ഇഫ്താർ സംഗമം
text_fieldsഷാർജ വോളി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഷാർജ: ഷാർജ വോളി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഷാർജയിൽ കൈപ്പന്ത് കളിയുടെ പേരിൽ കൂട്ടായ്മ രൂപവത്കരിച്ച് പത്ത് വർഷത്തിലേറെയായി കായിക സാംസ്കാരിക രംഗത്ത് സജീവ ഇടപെടലുകൾ നടത്തുന്ന കൂട്ടായ്മയാണ് ഷാർജ വോളി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് ദേശ, ഭാഷ വ്യത്യാസമില്ലാതെ കായിക പ്രേമികളായ നിരവധിയാളുകൾ ഷാർജ വോളിയിൽ അംഗങ്ങളാണ്. ഷാർജ അൽ ഗുബൈബ പാർക്കിൽ മാർച്ച് ഒമ്പതിനായിരുന്നു ഇഫ്താർ സംഗമമൊരുക്കിയത്. വിവിധ എമിറേറ്റുകളിൽ നിന്നെത്തിയവർ സൗഹൃദങ്ങൾ കോർത്തിണക്കിയും ഒരുമയുടെ സന്ദേശമുയർത്തിയും ഇഫ്താർ വിരുന്നിൽ പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

