യു.എ.ഇയിലെ ഏറ്റവും വലിയ വിവാഹ പന്തലിട്ട് ഷാർജ
text_fieldsഷാർജ: ഷാർജയിൽ നടന്ന മാസ് വിവാഹവേദിയിൽ 250 പേർ വിവാഹിതരായി. 19 അറബ് രാജ്യത്ത് നിന്നു ള്ളവരാണ് ഷാർജയിലെ പന്തലിൽ നിന്ന് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. ഷാർജ ആസ്ഥാന മായി പ്രവർത്തിക്കുന്ന അറബ് ഫാമിലി ഓർഗനൈസേഷനാണ് സായിദ് അറബ് മാസ് വിവാഹം സംഘടിപ്പിച്ചത്. സായിദ് വർഷത്തിൽ നടന്ന വിവാഹത്തിന് സാമ്പത്തിക സഹായം ചെയ്തത് യു.എ.ഇയിലെ പ്രമുഖ വ്യവസായി അബ്ദുൽ റഹീം ആൽ സറൂനിയാണ്. ഓരോ ദമ്പതിമാർക്കും 30,000 ദിർഹം വെച്ച് 1.10 കോടി ദിർഹമാണ് ചിലവിട്ടത്. കല്യാണ ചടങ്ങുകൾക്കൊപ്പം സാംസ്കാരിക പരിപാടികളും അത്താഴവും ഉണ്ടായിരുന്നു.
എല്ലാ വധുവരൻമാരും പരമ്പരാഗത ഇമാറാത്തി വസ്ത്രങ്ങളാണ് ധരിച്ചത്. സ്വദേശികൾ മാത്രം അണിനിരന്ന മാസ് വിവാഹങ്ങൾക്ക് യു.എ.ഇ വേദിയായിട്ടുണ്ടെങ്കിലും 19 അറബ് രാജ്യങ്ങൾ പങ്കെടുത്ത വിവാഹം ആദ്യത്തേതാണെന്ന് നേതൃത്വം വഹിച്ചവർ പറഞ്ഞു.