Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജയില്‍ 1839...

ഷാര്‍ജയില്‍ 1839 മഞ്ഞവര  ലംഘനങ്ങള്‍ കണ്ടെത്തി

text_fields
bookmark_border
ഷാര്‍ജയില്‍ 1839 മഞ്ഞവര  ലംഘനങ്ങള്‍ കണ്ടെത്തി
cancel

ഷാര്‍ജ: നടപ്പ് വര്‍ഷം ആദ്യ പാദത്തില്‍ ഷാര്‍ജയില്‍ 1839 മഞ്ഞവര ലംഘനങ്ങള്‍ കണ്ടത്തെിയതായി ഗതാഗത വിഭാഗം പറഞ്ഞു. റോഡ് സുരക്ഷക്കായി മഞ്ഞ വര കൊണ്ട് വേര്‍തിരിച്ചിട്ട പാതയിലൂടെ വാഹനം ഓടിച്ചതിനാണ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്. 600 ദിര്‍ഹവും ആറ് ബ്ളാക് പോയിന്‍െറുമാണ് ശിക്ഷ. എന്നാല്‍ ശക്തമായ നിയമ നടപടികള്‍ കാരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി അധികൃതര്‍ ചൂണ്ടികാട്ടി. പോയവര്‍ഷം ഈ കലയളവില്‍ 3023 നിയമലംഘനങ്ങളാണ് കണ്ടത്തെിയത്.

മഞ്ഞവര ലംഘനങ്ങള്‍ കണ്ടത്തൊന്‍ സഥാപിച്ച കാമറകളാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്. റോഡപകടങ്ങള്‍ നടക്കുമ്പോള്‍ അംബുലന്‍സ്, പൊലീസ്, സിവില്‍ഡിഫന്‍സ് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ കടന്ന് വരാനായി വേര്‍തിരിച്ച പാത ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ഷാര്‍ജ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അഹമ്മദ് സായിദ് ആല്‍ നൂര്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sharjah traffic
Next Story