ഷാർജയിൽ 10 വർഷം പഴക്കമുള്ള ട്രാഫിക് പിഴ ഒഴിവാക്കും
text_fieldsഷാർജ: 10 വർഷം വരെ പഴക്കമുള്ള ട്രാഫിക് പിഴകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ഷാർജ അതോറിറ്റി. വലിയ പിഴ ഉള്ളവർക്ക് 1000 ദിർഹം ഫീസ് അടച്ച് ഇളവിനായി അപേക്ഷ സമർപ്പിക്കാം.
എങ്കിലും ചില കേസുകളിൽ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. വാഹന ഉടമ മരണപ്പെടുക, വാഹന ഉടമ രാജ്യത്തിനു പുറത്തേക്ക് പോയിട്ട് പത്ത് വർഷത്തിലധികമായി എന്ന് തെളിയിക്കുന്ന രേഖ, വാഹനം കണ്ടെത്തുന്നത് അസാധ്യമായതിനെത്തുടർന്ന് ഉപേക്ഷിച്ചതാണെന്ന് പ്രഖ്യാപിച്ച വാഹനങ്ങൾ എന്നിവക്ക് ഫീസിളവ് ലഭിക്കും.
ചൊവ്വാഴ്ച ഷാർജ ഭരണാധികാരിയുടെ ഓഫിസിൽ ചേർന്ന കൗൺസിൽ മീറ്റിങ്ങിലാണ് തീരുമാനം. ഷാർജ ഉപ ഭരണാധികാരിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഷാർജ ഉപഭരണാധികാരിയും എക്സിക്യുട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

