ഷാർജ ബീച്ചുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കുന്നു
text_fieldsബീച്ചുകളിൽ സുരക്ഷക്ക് സജ്ജമാക്കിയ സംവിധാനങ്ങൾ
ഷാർജ: ബീച്ചുകളിൽ നിരീക്ഷണവും ബോധവത്കരണവും വർധിപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ കൂട്ടാൻ നടപടികൾ ത്വരിതഗതിയിലാക്കുമെന്നും അധികൃതർ അറിയിച്ചു.ബീച്ചുകളിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു.
നീന്താനായി വേർതിരിച്ച ഭാഗങ്ങളിൽ ലൈഫ് ഗാർഡുകളുടെ സേവനം ഏർപ്പെടുത്തിയതും സുരക്ഷ കാമ്പയിൻ ശക്തമാക്കിയതുമാണ് അപകട നിരക്ക് കുറച്ചത്. 17ലധികം റെസ്ക്യൂ പ്ലാറ്റ്ഫോമുകൾ ബീച്ചുകളിൽ നൽകിയിട്ടുണ്ടെന്നും മറ്റ് എട്ടെണ്ണം സ്ഥാപിക്കാൻ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ഗാർഡുകൾക്ക് അവരുടെ ജോലികൾ എളുപ്പത്തിൽ നിർവഹിക്കാനും കടൽതീരത്ത് ഉണ്ടാകാവുന്ന അടിയന്തര സാഹചര്യം നേരിടാനും ആവശ്യമായ എല്ലാ ഉപകരണങ്ങളും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

