ഷാർജ നാടക സീസണ് തുടക്കം
text_fieldsഷാർജ: ഷാർജയിൽ പുതിയ നാടക സീസണ് തുടക്കമായി. ഇനിയുള്ള ദിവസങ്ങളിൽ സിൻഡ്രലയും പിനോക്കിയോയും അടക്കം കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങൾ ഷാർജ മസ്റ അൽ ഖസ്ബ തിയറ്ററിൽ നേരിട്ടെത്തും. സിൻഡ്രല, ട്രഷർ ഐലന്റ്, പിനോക്കിയോ, എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ്, സ്നോവൈറ്റ് ആൻഡ് ദി സെവൻ ഡ്വാർഫ്സ് എന്നീ നാടകങ്ങളാണ് ഡിസംബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന സീസണിൽ ഷാർജയിലെ വേദിയിൽ അവതരിപ്പിക്കുക. യു.കെ.യിലെ എച്ച് ടു പ്രൊഡക്ഷൻസാണ് നാടകം ഒരുക്കുക.
മുമ്പും പലതവണ ഷാർജയിൽ നാടകം അവതരിപ്പിക്കാൻ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒമ്പത് മാസം നീണ്ടുനിൽക്കുന്ന സീസണ് എത്തുന്നതെന്ന് സംവിധായകൻ ഗ്രഹാം ഫോസെറ്റ് പറഞ്ഞു.കഴിഞ്ഞ ദിവസം സിൻഡ്രെല നാടകത്തോടെയാണ് സീസണ് തുടക്കമായത്. ഈമാസം അഞ്ചുവരെ ഈ നാടകം ആസ്വദിക്കാം. ജൂണിൽ ട്രഷർ ഐലന്റും ആഗസ്റ്റിൽ പിനോക്കിയോയും വേദിയിലെത്തും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ മറ്റ് നാടകങ്ങളും അവതരിപ്പിക്കും. ഇവയിൽ പലതും ആദ്യമായാണ് വേദിയിലെത്തുന്നതും. ദിവസവും വൈകുന്നേരം മൂന്നിനും ആറിനും പ്രദർശനമുണ്ടാകും. 45 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

