ഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഷാർജ ഷോപ്പിങ് പ്രമോഷനിൽ സമ്മാനം സ്വദേശി യുവതിക്ക്. ശൈഖ അൽ സിയൂദിക്കാണ് പ്രീമിയം കാർ മിനി കൂപ്പർ ലഭിച്ചത്.മെഗാ മാളിൽ നടന്ന നറുക്കെടുപ്പിൽ മറ്റുള്ളവർക്ക് 3,000 ദിർഹം മുതൽ 5,000 ദിർഹം വരെ ഗിഫ്റ്റ് വൗച്ചറുകൾ, കാഷ് പ്രൈസുകൾ എന്നിവ നേടാൻ അവസരമുണ്ട്.
ഷാർജ ഷോപ്പിങ് പ്രമോഷനുകളുടെ അടുത്ത മൂന്ന് ആഴ്ചകളിൽ ഉപഭോക്താക്കൾക്ക് മൂന്ന് ആഡംബര കാറുകൾ ലഭിക്കാൻ അവസരമുണ്ട്. കൂടാതെ വിലയേറിയ സമ്മാനങ്ങളായ പെർഫ്യൂം, 300,000 ഡോളർ വിലവരുന്ന സൈക്കിളുകൾ, വിവിധതരം ഉൽപന്നങ്ങൾ, ചരക്കുകൾ എന്നിവയുടെ പ്രശസ്തമായ ബ്രാൻഡുകളാണ് കാത്തിരിക്കുന്നത്. അടുത്ത മൂന്ന് നറുക്കെടുപ്പുകൾ ഷാർജ സിറ്റി സെൻറർ, സവയ വാക്ക് എന്നിവിടങ്ങളിൽ നടക്കും, സമാപന ചടങ്ങ് അൽ മജാസ് വാട്ടർ ഫ്രണ്ടിൽ നടക്കും.