അല്‍ സുയൂഹിൽനിന്ന് നൂറിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsImage - gulfnews
ഷാര്‍ജ: കനത്ത മഴയിൽ താമസസ്ഥലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച അൽ സുയൂഹ് പ്രദേശത്തുനിന്ന് ഷാർജ അധികൃതർ നൂറിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
സ്വദേശി കുടുംബങ്ങളെയാണ് ഷാർജ അധികൃതർ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സുരക്ഷ, സേവന ടീമംഗങ്ങളുടെ പ്രവർത്തനങ്ങൾ ഇരട്ടിയാക്കിയതായും ബ്രി. യൂസുഫ് ബിന്‍ ഹര്‍മൂൽ അല്‍ ശംസി പറഞ്ഞു.
ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും ഷാർജ പൊലീസും ചേർന്നാണ് ടീം രൂപവത്കരിച്ചതെന്നും അൽ സുയൂഹിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും പിന്നീട് ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിലും അവർ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ വീടുകൾക്ക് മുന്നിൽ അടിഞ്ഞുകൂടിയ വെള്ളം ഏതാണ്ട് പൂർണമായി വറ്റിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെടുതിയിൽ ആളപായമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബങ്ങളെ കൊണ്ടുപോകാൻ ജെറ്റ് സ്കൈകളും ബോട്ടുകളും നൽകി പ്രതിസന്ധിയുടെ തുടക്കം മുതൽ പിന്തുണ നൽകിയ പ്രദേശവാസികൾക്ക് നന്ദി അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസിയുടെ നേതൃത്വത്തിലുള്ള ഷാർജ പൊലീസ് ജനറൽ കമാൻഡിനും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

