‘ഷാർജ സാറ്റ്-ഒന്ന്’ ബഹിരാകാശത്തേക്ക് കുതിച്ചു
text_fieldsഷാർജ സാറ്റിന്റെ വിക്ഷേപണം േഫ്ലാറിഡയിലെ കേപ്
കനാവറിൽ നടന്നപ്പോൾ
ഷാർജ: ഷാർജ യൂനിവേഴ്സിറ്റിയിലെ സംഘം നിർമിച്ച ചെറു ഉപഗ്രഹം ‘ഷാർജ സാറ്റ് 1’ വിക്ഷേപിച്ചു. േഫ്ലാറിഡയിലെ കേപ് കനാവറിൽനിന്നായിരുന്നു വിക്ഷേപണം. നാല് കിലോഗ്രാമിൽ താഴെ ഭാരമുള്ള മിനിയേച്ചർ ഉപഗ്രഹത്തെ സ്പേസ് എക്സ് ഫാൽക്കൺ- 9 റോക്കറ്റാണ് വഹിച്ചത്. ഏകദേശം മൂന്നുവർഷം ആയുസ്സ് പ്രതീക്ഷിക്കുന്നു. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽനിന്ന് സൂര്യപഠനം, എക്സ്-റേ ഉദ്ഗമനം, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ പഠനങ്ങൾ നടത്തും.
സെൻസറുകൾ, കാമറ, കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഷാർജ യൂനിവേഴ്സിറ്റിയിലെ അക്കാദമി ഫോർ അസ്ട്രോണമിയിലെയും യൂനിവേഴ്സിറ്റിയിലെയും സംഘമാണ് നിർമിച്ചത്. വിക്ഷേപണം തത്സമയം വീക്ഷിക്കാൻ ഷാർജ യൂനിവേഴ്സിറ്റിയിലെ അക്കാദമി ഫോർ അസ്ട്രോണമിയിൽ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി എത്തിയിരുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കും അവരുടെ കഴിവുകൾ വികസിപ്പിക്കാൻ ശാസ്ത്ര-ഗവേഷണ പദ്ധതികൾ സ്ഥാപിക്കുന്നതിന് ശ്രമങ്ങൾ തുടരുകയാണെന്ന് സർവകലാശാല പ്രസിഡന്റ് കൂടിയായ ശൈഖ് സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

