Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടവേള കഴിഞ്ഞു: ഷാർജ സഫാരി ഇന്ന് തുറക്കും

text_fields
bookmark_border
ഇടവേള കഴിഞ്ഞു: ഷാർജ സഫാരി ഇന്ന് തുറക്കും
cancel

ഷാർജ: വേനൽക്കാലത്ത് അടച്ചിട്ട ഷാർജ സഫാരി പാർക്ക് ഇടവേളക്കുശേഷം ബുധനാഴ്ച തുറക്കും. കഴിഞ്ഞ സീസണെ അപേക്ഷിച്ച് പുതുമയുള്ള കാഴ്ചകളുമായാണ് സഫാരി തുറക്കുന്നത്. അറബികൾ 'സുഡാനിലെ നൈൽ' എന്നുവിളിക്കുന്ന നൈജർ പുഴ മേഖലയിലെ പരിതസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ ഇത്തവണത്തെ പുതിയ കാഴ്ചാനുഭവം. കഴിഞ്ഞ സീസണിലില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും ഇക്കുറി എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഷാർജ സഫാരി തുറന്നത്. മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആയിരത്തോളം ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പുവരുത്തുന്നതിനും സൗന്ദര്യവും ആകർഷണീയതയും സംരക്ഷിക്കുന്നതിനും ഷാർജ സഫാരി സന്ദർശകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ

പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിടുന്നത്. യു.എ.ഇയിലെ ചൂട് കുറഞ്ഞതോടെയാണ് വീണ്ടും തുറക്കുന്നത്. ദുബൈ സഫാരി പാർക്കും വൈകാതെ തുറക്കും.

ടി​ക്ക​റ്റ്​ നി​ര​ക്കും സ​മ​യ​വും

ഷാ​ർ​ജ സ​ഫാ​രി​യി​ൽ ഇ​ക്കു​റി​യും പ​ഴ​യ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ത​ന്നെ​യാ​യി​രി​ക്കും. സ​ഫാ​രി​ക്കു​ള്ളി​ൽ 2-3 മ​ണി​ക്കൂ​ർ ന​ട​ന്നു​കാ​ണു​ന്ന​തി​ന്​ 40 ദി​ർ​ഹ​മി​ന്‍റെ ബ്രോ​ൺ​സ്​ ടി​ക്ക​റ്റ്​ എ​ടു​ക്ക​ണം. മൂ​ന്നു​മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ 15 ദി​ർ​ഹം. എ​ന്നാ​ൽ, ബ്രോ​ൺ​സ്​ ടി​ക്ക​റ്റി​ൽ സ​ഫാ​രി​യു​ടെ പ്ര​ത്യേ​ക മേ​ഖ​ല​യി​ൽ മാ​ത്ര​മേ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വൂ.

സി​ൽ​വ​ർ ടി​ക്ക​റ്റി​ന്​ 120 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. കു​ട്ടി​ക​ൾ​ക്ക്​ 50 ദി​ർ​ഹം. സ​ഫാ​രി​ക്കു​ള്ളി​ലെ ബ​സി​ൽ യാ​ത്ര ചെ​യ്ത്​ അ​ഞ്ച്​-​ആ​റ്​ മ​ണി​ക്കൂ​ർ കാ​ഴ്ച​ക​ൾ കാ​ണാം. ഒ​ന്നൊ​ഴി​കെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കും. 275 ദി​ർ​ഹം ന​ൽ​കി ഗോ​ൾ​ഡ്​ ടി​ക്ക​റ്റെ​ടു​ത്താ​ൽ ആ​ഡം​ബ​ര കാ​റി​ൽ യാ​ത്ര ചെ​യ്ത്​ കാ​ഴ്ച​ക​ൾ കാ​ണാം. ര​ണ്ടു​മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​​ 120 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. ഗൈ​ഡി​നെ​യും കൂ​ടെ അ​യ​ക്കും. എ​ല്ലാ മേ​ഖ​ല​യി​ലും ​പ്ര​വേ​ശ​ന​മു​ണ്ടാ​കും. ആ​റ്​ പേ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന്​ 1500 ദി​ർ​ഹ​മി​നും ഒ​മ്പ​ത്​ പേ​ർ​ക്ക്​ 2250 ദി​ർ​ഹ​മി​നും 12 പേ​ർ​ക്ക്​ 3500 ദി​ർ​ഹ​മി​നും ഗോ​ൾ​ഡ്​ ടി​ക്ക​റ്റെ​ടു​ക്കാം. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ​യാ​ണ്​ ​തു​റ​ന്നി​രി​ക്കു​ന്ന​ത്. ഗോ​ൾ​ഡ്, സി​ൽ​വ​ർ ടി​ക്ക​റ്റു​കാ​ർ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മു​മ്പും ബ്രോ​ൺ​സ്​ ടി​ക്ക​റ്റു​കാ​ർ വൈ​കീ​ട്ട് നാ​ലി​ന്​ മു​മ്പും സ​ഫാ​രി​യു​ടെ ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ചി​രി​ക്ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Safari opens today
Next Story