ഷാർജ സുൽത്താന്റെ 82ാമത് ഗ്രന്ഥം പുറത്തിറക്കി
text_fieldsഷാർജ: ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറക്കി. ഷാർജയിലെ ദർ അൽ ഖാസിമി പബ്ലിക്കേഷനാണ് ‘ഹിസ്റ്ററി ഓഫ് ദി നബാനി കിങ്സ് 1154-1122’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. സുൽത്താനേറ്റ് ഒമാനിന്റെയും പരിസര പ്രദേശങ്ങളുടെയും അഞ്ചു നൂറ്റാണ്ടുകാലത്തെ ചരിത്രം വിവരിക്കുന്നതാണ് ഗ്രന്ഥം.
ചരിത്രം, ജീവചരിത്രം, അന്വേഷണം, സാഹിത്യം തുടങ്ങി അറിവിന്റെ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന സുൽത്താന്റെ പുസ്തക പരമ്പരകളിൽ 82ാമത്തേതാണിത്. ഇതിൽ പലതും 20ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

