ഷാർജ ഭരണാധികാരിയെ രാഹുൽ ഗാന്ധി സന്ദർശിച്ചു
text_fieldsഷാർജ: യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മു ഹമ്മദ് അൽ ഖാസിമിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. മൂന്നു ദിവസത്തെ യു.എ.ഇ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ഞായറാഴ്ച രാവിലെ ഷാർജ ഭരണാധികാരിയുടെ ഒാഫീസിലായിരുന്നു കൂടിക്കാഴ്ച. ശൈഖ് സുൽത്താനും ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ചേർന്ന് രാഹുലിനെ സ്വീകരിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ചരിത്രപ്രാധാന്യമുള്ള ബന്ധവും സാമൂഹിക സാംസ്കാരിക രംഗത്തെ സഹകരണങ്ങളുടെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. ശൈഖ് സുൽത്താൻ തെൻറ ചരിത്ര പുസ്തകങ്ങൾ സമ്മാനിച്ചാണ് രാഹുലിനെ യാത്രയാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
